December 1, 2025

ദേശീയ പണിമുടക്ക്; കേരളത്തില്‍ പൂര്‍ണം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ 25 കോടിയോളം തൊഴിലാളികള്‍ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴില്‍ച്ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴില്‍ സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതിനെ […]

ദേശീയ പണിമുടക്ക്: ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: സാര്‍വത്രികമായ സ്വകാര്യവല്‍കരണത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. രാജ്യത്ത് എല്ലാമേഖലകളിലും കോര്‍പറേറ്റ്വല്‍കരണം ശക്തിപ്പെട്ടു. സ്വകാര്യവല്‍കരണത്തിനും കുത്തകവല്‍ക്കരണത്തിനും അടിസ്ഥാനമായ നയസമീപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ), കേരള ന്യൂസ്പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്യന്തം അപകടകരമായ നിലയിലേക്കാണ് രാജ്യം പോകുന്നത്. പെന്‍ഷന്‍ സമ്പ്രദായം മാറ്റം വരുത്തി നടപ്പിലാക്കുന്നതിന് വേണ്ടി സഹായകരമായ […]

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല, മന്ത്രിയാണ്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ലയെന്നും മന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. തീകൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. Also Read; വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രീയം സര്‍വകലാശാലയിലില്ല; നിയമനം വൈകിപ്പിക്കുന്നതില്‍ പ്രതികരിച്ച് ഡോ. ടി എസ് ശ്യാംകുമാര്‍ ‘കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരം. മന്ത്രിമാര്‍ക്കെതിരെ […]

‘മനസാക്ഷി ഉള്ളവര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും’, കെ എന്‍ ഗോപിനാഥ് ആശവര്‍ക്കര്‍മാരെ അധിക്ഷേപിച്ചതിന് മറുപടിയുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എന്‍ ഗോപിനാഥിന്റെ ‘ഉമ്മ കൊടുത്തോ’ പരാമര്‍ശത്തെ വിമര്‍ശിച്ചും വടകര എം പി ഷാഫി പറമ്പില്‍ രംഗത്ത്. മനസാക്ഷി ഉള്ളവര്‍ക്ക് ആശാ വര്‍ക്കര്‍മാര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും. കാരണം ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വര്‍ക്കര്‍മാരെന്നും ഷാഫി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി […]

ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു

കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെന്‍ഡര്‍ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് ഈ സമരം. Also Read ;കേരളീയം  വീണ്ടും നടത്താനൊരുങ്ങി  സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം കൊച്ചി നഗരത്തില്‍ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ സമര രംഗത്തേക്ക് വരുന്നത്. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്‌സ് […]

മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റം തടഞ്ഞുവച്ചു ; സമരവുമായി തൊഴിലാളി യൂണിയന്‍, സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി

തിരുവനന്തപുരം: മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്.പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ സമരക്കാര്‍ക്കെതിരെ കള്ളകേസെടുത്തത് സമരം ഒന്നുകൂടി ശക്തമാക്കി. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു. Also Read ; ‘ എടാ മോനേ ‘ , ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തി ഗുണ്ടാ തലവന്‍ […]

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരമാരംഭിച്ച് സിഐടിയു. ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും ഇത്തരം ഡ്രൈവിങ് സ്‌കൂള്‍ പരിഷ്‌കാരങ്ങള്‍ അനുവദിക്കാനാവില്ലെന്നും സിഐടിയു പറഞ്ഞു. ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഗണേഷ് കുമാര്‍ ഓര്‍മിക്കണമെന്ന് മുന്‍ എംഎല്‍എയും എകെഡിഎസ്ഡബ്ല്യു പ്രസിഡന്റുമായ കെ കെ ദിവാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘ഡ്രൈവിങ് സ്‌കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുകയാണ്. എല്‍ഡിഎഫിലെ മന്ത്രിയാണെന്ന കാര്യം […]