November 21, 2024

സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, വലിയ സൗകര്യങ്ങളോട് കൂടിയല്ല മന്ത്രിമാര്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ സൗകര്യങ്ങളോട് താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്നും രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ട് വെച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിക്കും എന്നും അദ്ദേഹം പറഞ്ഞു. Also Read ; വി എസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാണ്; ആലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ എം ഷാജഹാന്‍ സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം […]

കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യവസായം നടക്കില്ല എന്നൊക്കെ പറഞ്ഞു പരത്തുകയാണ്. കേരളത്തില്‍ വരാന്‍ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ തടയുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യമെന്നും ഈ വിധം പ്രചാരണങ്ങളെ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read;സിദ്ധാര്‍ഥന്റെ മരണം; പ്രധാനപ്രതി അഖില്‍ പിടിയില്‍ ദേശീയപാത അടക്കം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം ആണ് കേരളം നടത്തുന്നത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കി മാറ്റും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നാന്നായി […]

റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും മടങ്ങി

തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞെങ്കിലും നേരില്‍ സംസാരിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. Also Read ; 30000 വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെത്തി പഠിക്കാം: റിപ്പബ്ലിക് ദിനത്തില്‍ ഫ്ര്ഞ്ച് പ്രസിഡന്റിന്റെ സമ്മാനം കലാപരിപാടികള്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ച ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതോടെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന […]

കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് മുഖ്യമന്ത്രി; ‘പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയനേട്ടത്തിനാവശ്യമായത് നേടിയെടുക്കാന്‍’

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചില്‍. അഴിമതിയെ ഗൗരവമായി കാണണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ ഉയര്‍ന്നുവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Also Read ; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചയ്ക്ക് അവതാരകയായി മലയാളി പെണ്‍കുട്ടി കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇ ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷവിമര്‍ശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ […]

കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷം. സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തളളി. മുഖ്യമന്ത്രിയെ തീരുമാനം അറിയിക്കുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. Also Read ;മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് സമരം നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രിയമായി തിരിച്ചടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇന്ത്യ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താഗതിയുളള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് […]

മുഖ്യമന്ത്രിയുടെ പരസ്യബോര്‍ഡ് മറച്ച മരച്ചില്ല മുറിച്ച സംഭവം; പ്രധാനാധ്യാപകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് സ്‌കൂളിലെ മരക്കൊമ്പുകള്‍ മുറിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ താവക്കര സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. അവധിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഇല്ലാതിരുന്ന ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച മരച്ചില്ലകള്‍ മുറിച്ചുമാറ്റിയത്. Also Read; ഭാര്യയെ കൊന്ന് രണ്ട് ദിവസം മൃതദേഹത്തിന് കൂട്ടിരുന്നു ; ശേഷം ആത്മാഹത്യ റോഡരികിലെ കെട്ടിടത്തിനുമുകളിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ചുള്ള ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ലൈഫ്മിഷന്‍ […]

  • 1
  • 2