January 15, 2026

വെളിച്ചെണ്ണ വില കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് വെള്ളിച്ചെണ്ണ വില കുറഞ്ഞു. കോഴിക്കോട്ടെ മൊത്തവിപണിയില്‍ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയതാണ് വിലക്കുറവിന് പ്രധാന കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. നവംബര്‍ മുതല്‍ വിലയില്‍ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് […]

മിന്നല്‍ പരിശോധന; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ കണ്ടെത്തി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്ത് വിവധയിടങ്ങളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍  ഇനിയും പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. Also Read: വിവാദങ്ങള്‍ക്കിടെ തൃശൂരിലെത്തി സുരേഷ് ഗോപി; മാധ്യമങ്ങളോട് പ്രതികരിച്ചില്ല ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വെളിച്ചെണ്ണയുടെ വില വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ […]

ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍. കേരളത്തിന്റെ പേരില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ് വരും. കേരള ബ്രാന്‍ഡ് എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ഉടന്‍ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ വാക്കുകള്‍. Also Read ; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ലോകത്തിന് മുന്നില്‍ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണക്ക് ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തും. […]