January 14, 2026

ശക്തമായ മഴയില്‍ മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

മലപ്പുറം: ശക്തമായ മഴയില്‍ തിരൂര്‍ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പ്രവര്‍ത്തിക്കുന്നില്ലാത്ത സ്‌കൂളിന്റെ പഴയ ഓടിട്ട കെട്ടിടമാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. Also Read ; എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയില്‍ കുതിര്‍ന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്‌നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്. Join […]