November 7, 2025

കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ശാന്തി ടൂറിസ്റ്റ് ഹോമില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം 10ന് നടത്തും. 2ന് എവര്‍ഗ്രീന്‍ കോണ്ടിനെന്റലില്‍ സംസ്ഥാനയോഗം നടത്തും. 4ന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ടൗണ്‍ സ്‌ക്വയറിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തില്‍ നടത്തുന്ന വിളംബര ജാഥ കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. 5ന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ സി ഹരികുമാര്‍ നഗറില്‍ ട്രേഡ് യൂണിയന്‍ സമ്മേളനം […]