October 16, 2025

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. വനം, വനേതര ഭൂമി വേര്‍തിരിക്കുന്നതിലും മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാലാണ് വന്യജീവികള്‍ നാട്ടിലിറങ്ങുന്നതെന്നും വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. Also Read ; എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ വയനാട്ടില്‍ 1950ല്‍ 1811.35 സ്‌ക്വയര്‍ കിലോമീറ്റര്‍ വനം ഉണ്ടായിരുന്നു. ഇവ […]

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ജോ ബൈഡന്‍ ഇസ്രായേലും ജോര്‍ദാനും സന്ദര്‍ശിക്കും

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം ഒരു വലിയ പ്രാദേശിക സംഘര്‍ഷത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ വര്‍ധിച്ചതിനാല്‍, ഇസ്രായേല്‍, അറബ് നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേലിലേക്കും ജോര്‍ദാനിലേക്കും പോകും. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാകുകയും 141 ചതുരശ്ര മൈല്‍ (365 ചതുരശ്ര കിലോമീറ്റര്‍) പ്രദേശത്ത് ഹമാസിനെ വേരോടെ പിഴുതെറിയാന്‍ സാധ്യമായ കര ആക്രമണത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡന്റെ ഇസ്രായേലിലേക്കുള്ള യാത്ര യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രഖ്യാപിച്ചത്. […]

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; കരയുദ്ധത്തിൻ്റെ സൂചനയുമായി ഇസ്രയേൽ, ദില്ലിയിലും കനത്ത സുരക്ഷ

ദില്ലി: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദില്ലിയിലും കനത്ത സുരക്ഷ. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി. യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് ഈ നീക്കം. Also Read; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണികിട്ടും അതേസമയം ആറ് ദിവസമായി തുടരുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 2800 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് […]