January 15, 2026

അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ; സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ, ശ്രദ്ധിക്കണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് വിരലുകള്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ളതല്ലേ. അപ്പോള്‍ ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടര്‍ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍കാലങ്ങളില്‍ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങള്‍ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം […]