October 16, 2025

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി ചാമ്പ്യന്‍മാര്‍ ; അര്‍ജന്റീനക്ക് ഇത് 16ാം കോപ്പ കിരീടം

മയാമി: കോപ്പയില്‍ വീണ്ടും മുത്തമിട്ട് അര്‍ജന്റീന. കൊളംബിയക്കെതിരായ കലാശപ്പോരില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിതമായി പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗറ്ററോ മാര്‍ട്ടിനസ് ടീമിന് രക്ഷകനായി.ലോ സെല്‍സോ നല്‍കിയ മനോഹര പാസാണ് മാര്‍ട്ടിനസ് ഗോളാക്കി മാറ്റിയത്. Also Read ; കരച്ചില്‍ കേട്ട് നടത്തിയ തിരച്ചില്‍; സ്‌കൂളില്‍ നിന്നും കണ്ടെത്തിയത് ഒരു ദിവസം പ്രായമായ കുഞ്ഞ് കോപ്പ ഫൈനല്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ പ്രതിരോധമുയര്‍ത്തിയ അര്‍ജന്റീനക്ക് […]

കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്ത് ; ഷൂട്ടൗട്ടില്‍ 4-2 ന് തകര്‍ത്ത് ഉറുഗ്വായ് സെമിയില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്ത്. ഉറുഗ്വായ്്‌ക്കെതിരെ 4-2 ന് തോല്‍വി വണങ്ങിയാണ് ബ്രസീല്‍ പുറത്തായത്. മത്സരം ആരംഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന വിജയത്തോടെ ഉറുഗ്വായ് സെമിയില്‍ സ്ഥാനം ഉറപ്പിച്ചു. തുടക്കം മുതല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയിരുന്നെങ്കിലും ഗോളുകളൊന്നും വണങ്ങിയില്ല. പക്ഷേ ഇരുടീമുകളും തമ്മിലുള്ള വാക്കേറ്റങ്ങളും കൈയ്യാങ്കളികളും ആവോളം കണ്ട മത്സരമായിരുന്നു നടന്നത്. ഇരുടീമുകളും നിരവധി ഫൗളുകളും വഴങ്ങി. […]

കൊളംബിയയോട് സമനില ; കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ച് ബ്രസീല്‍, എതിരാളികളാകുക ഉറുഗ്വേ

സാന്റാ ക്ലാര: കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടമുറപ്പിച്ചു. കൊളംബിയയുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടില്‍ ഇടമുറപ്പിച്ചത്. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. ക്വാര്‍ട്ടറില്‍ കൊളംബിയ പനാമയെയും ബ്രസീല്‍ ഉറുഗ്വേയെയും നേരിടും. Also Read ; മാന്നാറിലെ യുവതിയുടെ കൊലപാതകം; 15 വര്‍ഷം മുന്‍പ് […]

ചാമ്പ്യന്‍മാര്‍ക്ക് വിജയത്തുടക്കം ; കോപ്പയില്‍ കാനഡയെ 2 ഗോളുകള്‍ക്ക് വീഴ്ത്തി മെസ്സിപ്പട

അറ്റ്ലാന്റ: കോപ്പ അമേരിക്ക നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍ നേടി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയും മിന്നല്‍ നീക്കങ്ങളുമായും കളംനിറഞ്ഞു. Also Read ; എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍ ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡയ്ക്കെതിരെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് കാര്യങ്ങള്‍ അത്ര […]