പ്രധാനമന്ത്രി കന്യാകുമാരിയില്‍ ; ആളും ബഹളവും ഇല്ലാതെ നിരത്തുകള്‍, കടലില്‍ സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും
കന്യാകുമാരി : സാധാരണയായി അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളില്‍ തിരക്കില്‍ അമരാറുള്ള കന്യാകുമാരിയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസുകാര്‍ മാത്രം. നിരത്തുകളില്‍ വാഹനങ്ങളോ, ആളുകളോ ഒന്നുമില്ല. എല്ലായിടത്തും തോക്കേന്തിയ പോലീസുകാര്‍ മാത്രം.അതോടൊപ്പം എല്ലായിടത്തും ചര്‍ച്ചാവിഷയമാകുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരവും. ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന മന്ത്രി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കുറി മൂന്ന് ദിവസം അവിടെ തങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പിക്കുന്നുണ്ട്. Also Read ; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രധാനമന്ത്രിയുടെ വരവ് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































