October 16, 2025

പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിയില്‍ മാത്രം; പികെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പിണറായിയുടെ വിലക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണെന്നും അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനാവില്ലെന്നുമാണ് പിണറായിയുടെ വാദം. നിങ്ങള്‍ക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയന്‍ പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പികെ ശ്രീമതി പങ്കെടുത്തില്ല. Join with […]