സംസ്ഥാന കമ്മിറ്റിയിലെടുക്കാത്തതിന് പ്രതിഷേധിച്ച പത്മകുമാറിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ ധാരണ

പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തിയ സിപിഐഎം നേതാവ് പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി ജില്ലാ നേതൃത്വം. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണ് ധാരണ. പത്തനംതിട്ട ജില്ല സെക്രട്ടേറിയേറ്റില്‍ പത്മകുമാറിനെ ഉള്‍പ്പെടുത്തില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ചെന്നൈയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും നടപടി. പത്മകുമാറിനെതിരെ നടപടി വേണമെന്ന് പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് പത്മകുമാര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ആരോഗ്യ വകുപ്പ് […]

പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്

കൊല്ലം: പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച പാര്‍ട്ടിയാണ് കേരളത്തിലെ സിപിഐഎം. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവത്കരണ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചെന്നും ഹിന്ദുത്വ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറലിസത്തിന്റെ അനിവാര്യതയ്ക്ക് കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാറിനേയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം […]

പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍

കൊച്ചി: പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായതിന് പിന്നാലെ എംവി ഗോവിന്ദന്‍ നിലപാട് മാറ്റുകയായിരുന്നു. Also Read; മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശന അനുമതി നിഷേധിച്ച് സിബിഎഫ്‌സി മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ […]

എംഎല്‍എമാര്‍ക്ക് രണ്ട് ടേമെന്ന നിബന്ധന മാറ്റാന്‍ സിപിഎം; ലക്ഷ്യം ഭരണം നിലനിര്‍ത്തല്‍

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് രണ്ടുടേമില്‍ കൂടുതല്‍ മത്സരിക്കാന്‍ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. രണ്ട് ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാണ്. ഒപ്പം രണ്ട് ടേം കഴിഞ്ഞവര്‍ മത്സരരംഗത്ത് നിന്നും മാറി നിര്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയാല്‍ 25 എംഎല്‍എമാര്‍ മാറിനില്‍ക്കേണ്ടി വരും. Also Read; വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി ഈ സാഹചര്യത്തിലാണ് വിജയസാധ്യതയുള്ള എംഎല്‍എമാരെ രണ്ട് ടേം വ്യവസ്ഥ മറികടന്നും മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചിക്കുന്നത്. കേരളത്തില്‍ അധികാരം […]

കണ്ണൂര്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും; എം വി നികേഷ് കുമാറും കെ അനുശ്രീയും ജില്ലാ കമ്മിറ്റിയില്‍

കണ്ണൂര്‍: സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ പുതിയതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. Also Read; കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വഞ്ചന – നാഷണല്‍ ലീഗ് എം വി നികേഷ് കുമാറും […]

ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു

ആലപ്പുഴ: ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് രംഗത്തെത്തിയതോടെയാണ് ആലപ്പുഴ സിപിഐഎമ്മിലെ അതൃപ്തി വീണ്ടും പുറംലോകത്തെത്തുന്നത്. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമാണെന്നും അഭിമാനത്തോടെ ഉറക്കെ വിളിച്ച് പറയാവുന്ന പേരാണെന്നും ഷീബ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സഖാവിനെ കുറിച്ച് നാടുനീളെ കുറ്റം പറയുന്നവര്‍ വായിക്കാനാണ് കുറിപ്പെഴുതിയതെന്നും ഷീബ പറയുന്നു. Also Read; ഇടുക്കി സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ […]

സമ്മേളനം വീടിനടുത്ത് എന്നിട്ടും സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല

അമ്പലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. പൊതുസമ്മേളന വേദി ജി സുധാകരന്റെ വീടിനടുത്തായിട്ടും ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും ശനിയാഴ്ച്ചത്തെ പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി. പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്. Also Read; നവീന്‍ ബാബുവിന്റെ മരണം ; ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍, കേസ് ഡിസംബര്‍ 6ന് പരിഗണിക്കും […]

ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍

പാലക്കാട്: ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കുമെന്ന് എം എം ഹസ്സന്‍. എന്നാല്‍ കോണ്‍ഗ്രസിലേക്ക് വരണമോ എന്നുള്ളത് ഇപിയാണ് തീരുമാനിക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജന്റേതായി പുറത്തുവന്നത് ആത്മ നൊമ്പരങ്ങളുടെ കഥയാണ്. കുറേക്കാലമായി ജയരാജന്‍ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പാര്‍ട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചു. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി. Also […]