ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതി, ഇത് സദാചാരം എന്ന് പറഞ്ഞ് വരരുത്: യു പ്രതിഭ എംഎല്‍എ
ആലപ്പുഴ: വിവാദ പ്രസംഗവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. അത് നിര്‍ത്താന്‍ പറയണമെന്നും അവരോട് തുണിയുടുത്ത് വരാന്‍ പറയണമെന്നും യു പ്രതിഭ വ്യക്തമാക്കി. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും യു പ്രതിഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് ഇക്കാര്യം യു പ്രതിഭ പറഞ്ഞത്. Join with metro […]





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































