ഞാന്‍ 10 വര്‍ഷം മുംബൈ നായകനായിരുന്നു; രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരങ്ങളിലെ തുടര്‍തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈയുടെ ഈ തിരിച്ചുവരവ്. ടീമിന്റെ ആദ്യ മത്സരങ്ങളിലെ തോല്‍വികളിലും പിന്നീടുള്ള തിരിച്ചുവരവിലും പ്രതികരിക്കുകയാണ് മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. Also Read;‘ഓരോ വോട്ടും ശബ്ദവും പ്രധാനം’- നരേന്ദ്ര മോദി, എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം കഴിഞ്ഞ വര്‍ഷങ്ങളിലും മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇങ്ങനെയാണ്. മുംബൈക്ക് ലഭിക്കുന്നത് മോശം തുടക്കമായിരിക്കും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറാന്‍ തുടങ്ങും. കഴിഞ്ഞ 10 […]

തിരിച്ചുവരവിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, താരമായി റിഷഭ് പന്ത്

ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ ആയിമാറിയത് 41 റണ്‍സോടെയുളള റിഷഭ് പന്ത് അണ്. Also Read ; മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു റെക്കോര്‍ഡും കുടെ. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികകല്ലാണ് ഈമത്സരത്തോടെ പന്ത് […]

റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍

ജയ്പൂര്‍: റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 59 എന്ന മികച്ച ശരാശരിയോടെ 178 റണ്‍സുമായാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്. 150 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും രാജസ്ഥാന്‍ റോയല്‍സ് നായകനുണ്ട്. കളിച്ച നാലിന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിക്കുകയും ചെയ്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ കളിയില്‍ അദ്ദേഹം പ്ലെയര്‍ […]

തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍

ജയ്പൂര്‍: തുടരെ നാലാം മത്സരവും ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട്. ആദ്യമായി സഞ്ജു സാംസണും ജോഷ് ബട്ലറും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ആറ് വിക്കറ്റിനുആണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയത്. രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത് വിരാട് കോഹ്ലി ആയിരുന്നു അതേ നാണയത്തില്‍ ജോസ് ബട്ലറുടെ വക രണ്ടാം സെഞ്ച്വറിയും തൊട്ടുപിന്നാലെ ജയ്പുരില്‍ പിറന്നു. Also Read ; ഒന്‍പതാം ക്ലാസ് […]

തോല്‍വിക്ക് പിന്നാലെ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ

ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 106 റണ്‍സിന് തോറ്റതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും പണികിട്ടി. കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയാണ് വിധിച്ചിരിക്കുന്നത്. ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ക്കിടെ രണ്ടാംവട്ടവും പിഴവ് വരുത്തിയതാണ് റിഷഭിന് ഇരട്ടി പിഴ ലഭിക്കാന്‍ കാരണമായത്. റിഷഭ് പന്ത് മാത്രമല്ല പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന എല്ലാ താരങ്ങളും ഇംപാക്ട് പ്ലെയറും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ […]

ലോക്കോപൈലറ്റുമാര്‍ മൊബൈലില്‍ ക്രിക്കറ്റ് കണ്ടതാണ് ആന്ധ്ര ട്രെയിന്‍ അപകടത്തിന് കാരണമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ആന്ധ്ര ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 14 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ഒരു പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റും കോ പൈലറ്റും സംഭവ സമയത്ത് മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പുതിയ സുരക്ഷാ നടപടികളേക്കുറിച്ച് സംസാരിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പങ്കുവച്ചത്. Also Read ; തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ […]

20 കിലോ ഭാരം കുറച്ചാല്‍ അവനെ ഐപിഎല്ലില്‍ കളിപ്പിക്കാമെന്ന് ധോണി

ദുബായ്: ക്രിക്കറ്റ് മൈതാനത്തിന് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയുടേയും അഫ്ഗാനിസ്ഥാന്റേയും ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വലിയ ആരാധകര്‍കൂടിയാണ് അഫ്ഗാന്റെ താരങ്ങള്‍. ഇപ്പോള്‍ ഒരിക്കല്‍ ധോണിയുമായി നടന്ന രസകരമായ സംഭാഷണത്തേക്കുറിച്ച് പറുകയാണ് ക്രിക്കറ്റ് താരം അഷ്ഗര്‍ അഫ്ഗാന്‍. അഫ്ഗാനിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്സാദിനെക്കുറിച്ച് ധോണിയുമായി സംസാരിച്ചതിനെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ 2018ല്‍ ഏഷ്യാ കപ്പില്‍ നടന്ന മത്സരം ടൈ ആയതിന് പിന്നാലെ ഒരുപാട് നേരം ധോണിയുമായി സംസാരിച്ചു. അപ്പോഴാണ് […]

ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ മുഴുവന്‍ പുറത്താക്കി

ലോകകപ്പിലെ മോശം പ്രകടനത്തൊടൊപ്പം ഇന്ത്യക്കെതിരായ ദയനീയ തോല്‍വിയെയും തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് കായിക മന്ത്രി റോഷന്‍ റണതുംഗെ. ഇടക്കാല അദ്ധ്യക്ഷനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ അര്‍ജുണ രണതുംഗയെ നിയമിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടത്. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നല്‍കി. ഏഴു പേരടങ്ങുന്ന കമ്മിറ്റിയില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമുണ്ട്. ഇന്ത്യക്കെതിരെ 55 റണ്‍സിന് തകര്‍ന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളില്‍ […]

സിക്‌സറിലൂടെ കോലിക്ക് സെഞ്ചുറി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറില്‍ ഇന്ത്യമറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലി (97 പന്തുകളില്‍ 103*)യും 34 പന്തുകളില്‍ 34 റണ്‍സടിച്ച കെ എല്‍ രാഹുലും ഇന്ത്യ ലക്ഷ്യത്തിലെത്തിച്ചു. അര്‍ധസെഞ്ചുറി നേടിയ ഓപണര്‍ ശുഭ്മാന്‍ ഗില്‍ (55 പന്തുകളില്‍ 53), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (40 പന്തുകളില്‍ 48) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. […]

ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു

ഡെങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായി ബിസിസിഐ വ്യക്തമാക്കി. Also Read; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. പിന്നാലെ അഫ്ഗാനെതിരായ രണ്ടാം പോരാട്ടത്തിലും താരം കളിക്കില്ലെന്നു വ്യക്തമായി. അതിനിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ പാകിസ്ഥാനെതിരായ പോരാട്ടത്തിലും ഗില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ആശുപത്രി വിട്ടെങ്കിലും അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ ലോകകപ്പ് മത്സരങ്ങളില്‍ […]