September 8, 2024

ഗുണ്ടാ നേതാവിന്റെ കൊലപാതകം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് ജോയിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കുറ്റവാണി സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അരുണ്‍ എം ജി, അരുണ്‍ യു എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. Also Read ; മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു കൊലക്കേസ് […]

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവന്തപുരത്ത് ഗുണ്ടാ നേതാവ് മരിച്ചു. കൊലക്കേസ് പ്രതിയായ വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകുത്തി ജോയിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നംഗ സംഘം ഇയാളെ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം രക്തത്തില്‍ കുളിച്ച് റോഡില്‍ കിടന്ന ഇയാളെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. Also Read ; പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ; ദുരന്തബാധിത മേഖല സന്ദര്‍ശിക്കും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി […]

സ്ത്രീയെ പിടിച്ചുവെച്ച് കൂട്ടമര്‍ദനം ; വീഡിയോ പുറത്ത് , മുഖ്യപ്രതി അറസ്റ്റില്‍

ഭോപ്പാല്‍: ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലാണ് സംഭവം. സ്ത്രീയെ പുരുഷന്മാര്‍ പിടിച്ചുവെച്ചിരിക്കുന്നതും വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിംഗ് പറഞ്ഞു. Also Read ; റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി ; വൈകിയത് ഏഴ് ട്രെയിനുകള്‍, സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍ കൊക്രി ഗ്രാമവാസിയായ നിര്‍സിംഗാണ് മുഖ്യപ്രതി. വീഡിയോയില്‍ കാണുന്ന മറ്റ് വ്യക്തികളെ കണ്ടെത്താനുള്ള […]

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല, 108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിന്റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസില്‍ ദൃശ്യമാണ്. Also Read ; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ, ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം എന്ന് രാഹുല്‍ ജനസൗഹൃദ […]

ഗുണ്ടാവേട്ട: മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ ഈ മാസം 25 വരെ തുടരും

തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയില്‍ 5,000 പേര്‍ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നെന്ന വിമര്‍ശനങ്ങള്‍ക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. Also Read ; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് ; മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകള്‍ക്കെതിരേയുള്ള നടപടിയായ ഓപ്പറേഷന്‍ ആഗ്, ലഹരിമാഫിയകള്‍ക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, […]

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു; സംഭവം കോടതിയില്‍ ഹാജരാക്കി ഇയാളെ വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ

തൃശ്ശൂര്‍: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. തമിഴ്നാട് ആലംകുളം സ്വദേശിയാണ് ബാലമുരുകന്‍. Also Read ;പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം: പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് ഡല്‍ഹി കോടതി വെള്ളിയാഴ്ച രാത്രിയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കി തമിഴ്നാട് പോലീസ് തിരികെ ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ എത്തിക്കുന്നതിനിടെ ആയിരുന്നു സംഭവം. ബാലമുരുകനെ വാനില്‍ ഇരുത്തി, പ്രതിയെ തിരിച്ചെത്തിച്ചിട്ടുണ്ട് […]

‘ എടാ മോനേ ‘ , ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തി ഗുണ്ടാ തലവന്‍

തൃശൂര്‍: ജയിലില്‍ നിന്നറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാനായി പാര്‍ട്ടി നടത്തി ഗുണ്ടാതലവന്‍.നിരവധി കൊലപാതകക്കേസുകളിലെ പ്രതിയായ കുറ്റൂര്‍ സ്വദേശി അനൂപാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.കൊടും ക്രിമിനലുകളടക്കം അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. Also Read ; വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും അടുത്തിടെ പുറത്തിറങ്ങിയ ആവേശം സിനിമയിലെ എടാ മോനേ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി സമൂഹമാധ്യങ്ങളിലൂടെ പോസ്റ്റും ചെയ്തു. പാര്‍ട്ടിയിലേക്ക് മദ്യകുപ്പികള്‍ കൊണ്ടുപോകുന്നതും ആഡംബരക്കാറില്‍ കൂളിങ് ഗ്ലാസ് ധരിച്ച് അനൂപ് വന്നിറങ്ങുന്നതും കൂട്ടാളികള്‍ സ്വാഗതം […]