October 18, 2024

മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരന്‍സേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവര്‍ സി.ആര്‍.പി.എഫിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഈ സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു. Also Read; ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്‍.പി.എഫിനെ ആക്രമിച്ചത്. ഇവര്‍ അര്‍ധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആര്‍.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സി.ആര്‍.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് […]

ഗവര്‍ണര്‍ക്ക് ഇനി സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ യാത്രകളിലും താമസസ്ഥലത്തും ഓഫീസിലും ഇനി സി.ആര്‍.പി.എഫിന്റെ പത്ത് കമാന്‍ഡോകളുടെ സുരക്ഷാ വലയമുണ്ടായിരിക്കുന്നതാണ്. ഇവര്‍ അനുവദിച്ചാലേ ആര്‍ക്കും ഗവര്‍ണര്‍ക്ക് അടുത്തെത്താനാവുകയുള്ളു. ബംഗളുരുവിലെ വി.ഐ.പി സുരക്ഷാ ഡിവിഷനില്‍ നിന്ന് 41 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് ഗവര്‍ണറുടെ സുരക്ഷയ്‌ക്കെത്തിയിരിക്കുന്നത്. എസ്.പി.ജി, എന്‍.എസ്.ജി പരിശീലനം ലഭിച്ച ഇവരില്‍ 10പേര്‍ എപ്പോഴും ഗവര്‍ണര്‍ക്ക് ചുറ്റിലുമുണ്ടാവും. ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. Also Read; തിയറ്ററില്‍ കാല്‍ വഴുതി വീണു; കോഴിക്കോട്ടെ പ്രമുഖ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു സംസ്ഥാന സ്‌പെഷ്യല്‍ […]

സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: കെ സുരേന്ദ്രന്‍

കണ്ണൂര്‍: സിആര്‍പിഎഫ് വന്നാലും ഗവര്‍ണറെ വിടില്ലെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഗവര്‍ണറെ ആക്രമിക്കാന്‍ വന്നാല്‍ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ? സിആര്‍പിഎഫിന്റെ അടുത്തുള്ളത് കളിത്തോക്കല്ലെന്ന് ഗോവിന്ദന്‍ ഓര്‍ത്താല്‍ നല്ലതാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ അഴിമതിയും ഭരണസ്തംഭനവും മറയ്ക്കാനാണ് സിപിഎം ഗവര്‍ണറെ ആക്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ അവര്‍ രാഷട്രീയ മൂല്യച്ച്യുതി നേരിടുകയാണ്. ഗവര്‍ണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പോലീസാണെന്നും അതാണ് കേന്ദ്രം സിആര്‍പിഎഫ് സുരക്ഷ അനുവദിച്ചതെന്നും കെ സുരേന്ദ്രന്‍ […]

ഒരു ദിവസം ഒരു ലക്ഷത്തിലധികം പേര്‍; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി: ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശന സമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടുന്ന കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ 17 മണിക്കൂറാണ് ഒരു ദിവസം നട തുറന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. ഈ സീസണിലെ ഏറ്റവും തിരക്കനുഭവപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. ഒരു ദിവസം പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ കഴിയുക […]