മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങള്‍ മുറുകുകയാണ്. ഇതിനിടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി. Also Read; ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെതിരെ കര്‍ശന നടപടി, പരീക്ഷ നടത്തി ഉടന്‍ ഫലപ്രഖ്യാപനം അതിനിടെ എമ്പുരാനില്‍ സീനുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടും വിവാദം അവസാനിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലികള്‍ സിനിമക്കെതിരായ വിമര്‍ശനം തുടരുകയാണ്. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായെത്തിയ […]

സൈബര്‍ അധിക്ഷേപം; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്

കൊച്ചി: നടി മാല പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. സൈബര്‍ അധിക്ഷേപത്തിനെതിരെയാണ് നടി പരാതി നല്‍കിയത്. സംഭവത്തില്‍ ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പോലീസ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. കൂടാതെ വീഡിയോക്ക് താഴെ മോശം കമന്റിട്ടവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പരാതിയില്‍ കേസെടുത്തത്. Also Read ; പെരിയ ഇരട്ടക്കൊല ; മുന്‍ എംഎല്‍എ അടക്കം നാല് […]

മഞ്ജു വാര്യര്‍ നാല് വര്‍ഷമായി നിലപാടറിയിച്ചില്ല; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടി മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയിലെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും തന്റെ നിലപാട് നാല് വര്‍ഷത്തോളമായി മഞ്ജു വാര്യര്‍ അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജു വാര്യര്‍ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതിയിലുണ്ടായിരുന്നത്. ഡിജിപി തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസിന് പരാതി കൈമാറിയതിനെ തുടര്‍ന്ന് കേസ് […]

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ മരണം: ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനി യൂട്യൂബറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും. പെണ്‍കുട്ടിയുടെ സുഹൃത്ത് ആയ യുവാവിന്റെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിലവില്‍ ആസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുള്ളത്. മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. Also Read ; സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വീട്ടില്‍ വിശദമായ […]

വിഷാദ രോഗവും, സൈബര്‍ ആക്രമണവും ; നാലാംനിലയില്‍ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

കോയമ്പത്തൂര്‍: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത് വീട്ടമ്മ.അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന്റെ അമ്മയാണ് ജീവനൊടുക്കിയത്. കുഞ്ഞിന് സംഭവിച്ച അപകടത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു അമ്മ രമ്യ (33) വീട്ടില്‍ തൂങ്ങി മരിച്ചത്. ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. Also Read ; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് […]