November 21, 2024

ദാന ചുഴലിക്കാറ്റ് ; പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം,152 ട്രെയിനുകള്‍ റദ്ദാക്കി

ഡല്‍ഹി: ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 152 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നുണ്ട്. 24നുള്ള പാട്‌ന-എറണാകുളം എക്‌സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍, നോര്‍ത്ത് സൗത്ത് 24 പര്‍ഗാനകളെയും ചുഴലിക്കാറ്റ് […]

കേരളത്തിലോടുന്ന 35 ട്രെയിനുകള്‍ റദ്ദാക്കി

മിഗ്ജാമ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഇതേതുടര്‍ന്ന് കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെ വിവരം ചുവടെ Also Read;  ഇത് ഭാരതത്തിന്റെ വിജയം, 2024 ലും […]

ബംഗാള്‍ ഉള്‍കടലില്‍ ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മ്യാന്‍മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദ്ദേശിച്ചത്. ഈ വര്‍ഷം ഉണ്ടാകുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്. ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലെ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റിനോടനുബന്ധിച്ച് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മിഗ്ജാമിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശക്തമായ മഴ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. Also Read; കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുമായി ബി ജെ പി

തേജ് ചുഴലിക്കാറ്റ് യമന്‍ തീരം തൊട്ടു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഹമൂണ്‍’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. വരുന്ന ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയില്‍ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. Also Read; പോലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ മത്സ്യത്തൊഴിലാളികളോട് ഒക്ടോബര്‍ 25 […]

അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് […]