December 1, 2025

ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം: വിഎസിനെ ഒരു നോക്കുകാണാന്‍ ജനപ്രവാഹം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിലെ പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. ഇപ്പോള്‍ പൊതുദര്‍ശനം ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുമ്പോഴും വന്‍ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനം. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. […]

രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’. രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാനപ്പെട്ട ഹാളുകള്‍ക്കാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ പേരുകള്‍ നല്‍കിയത്. സ്ഥലനാമങ്ങള്‍ മാറ്റിയ നടപടികള്‍ക്കു പിന്നാലെയാണ് രാഷ്ട്രപതി ഭവനിലും പേരുമാറ്റം. ദര്‍ബാര്‍ ഹാളിനെ ‘ഗണതന്ത്ര മണ്ഡപ്’ എന്നും അശോക് ഹാളിനെ ‘അശോക് മണ്ഡപ്’ എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പേരില്‍ മാറ്റം കൊണ്ടുവന്നതെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. Also Read; യന്ത്ര തകരാര്‍ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന […]