ഇടുക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി എ ജി രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉദ്യോഗസ്ഥനാണ് രതീഷ്. സഹപ്രവര്‍ത്തകനോട് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറാകാനും രതീഷ് ഫോണിലുടെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയിരുന്നില്ല. Also Read ; കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ […]

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചത് 24 മലയാളികള്‍; ഏഴ് പേരുടെ നില ഗുരുതരം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോര്‍ക്ക സിഇഒ ആണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബെന്‍ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് സുഹൃത്ത് അറിയിച്ചത്. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ […]

‘കെഎസ്ഇബിയുടെ അനാസ്ഥ’; കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്. Also Read ;ബിജെപിക്ക് എട്ടു തവണ വോട്ട്: യുപിയില്‍ രാജന്‍ സിങ് എന്ന പതിനാറുകാരന്‍ അറസ്റ്റില്‍; റീപോളിങ്ങിന് കമ്മിഷന്‍ ‘കെഎസ്ഇബിയുടെ അനാസ്ഥ’; കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി […]

കഞ്ചിക്കോട് അയ്യപ്പന്‍മലയിലെ കരടികളുടെ മരണകാരണം ഷോക്കേറ്റുള്ള ഹൃദയാഘാതം; ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു

പാലക്കാട് : കഞ്ചിക്കോട് അയ്യപ്പന്‍മലയില്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ചത്ത രണ്ട് കരടികളുടെ ജഡങ്ങള്‍ ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വനംവകുപ്പിന്റെ ധോണി ഫോറസ്റ്റ് വെറ്ററിനറി ചികിത്സാകേന്ദ്രത്തില്‍ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. രണ്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വനംവകുപ്പിന്റെ ക്യാമ്പ് വളപ്പില്‍ ജഡങ്ങള്‍ സംസ്‌കരിച്ചു. വാളയാര്‍ റേഞ്ച് ഓഫീസര്‍ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ വനപാലകരും സന്നിഹിതരായിരുന്നു. Also Read ;ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് […]

തകരാറുണ്ടെന്നറിഞ്ഞിട്ടും സ്വിമ്മിങ്പൂളില്‍ പ്രവേശിപ്പിച്ചു, എം ബി ബി എസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു, റിസോര്‍ട്ട് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

മേപ്പാടി : വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ലയെന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മല്‍ വീട്ടില്‍ സി കെ ഷറഫുദ്ദീന്‍ (32) ആണ് പിടിയിലായത്. ദിണ്ടിഗല്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ ബാലാജി (21) ആണ് ഷോക്കേറ്റുമരിച്ചത്. വൈദ്യുതത്തകരാര്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാര്‍ഥികള്‍ക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നല്‍കിയതാണ് അപകടത്തിന് കാരണമെന്ന് […]

പൊന്നാനിയില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളര്‍ന്നു; രണ്ടു പേർ മരിച്ചു

പൊന്നാനി(മലപ്പുറം): പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേരെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴീക്കല്‍ സ്വദേശി അബ്ദുള്‍ സലാം(43), ഗഫൂര്‍(45) എന്നിവരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ആറുപേര്‍ ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. Also Read ;ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, ഇന്ന് നിര്‍ണായകം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു ഈ സംഭവം. ഇടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ മുങ്ങിത്താഴ്ന്നു. […]

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുല്‍സു ബീവി (85) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. Also Read ;പരശുറാം ഒന്നരമണിക്കൂര്‍ വൈകും; തീവണ്ടിസമയത്തില്‍ മാറ്റം ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ഹൈദ്രോസിന്റെ സഹോദരന്റെ മകന്‍ വീട്ടില്‍ അന്വേഷിച്ചെത്തുകയും വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് […]

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Also Read ; സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി ചേര്‍ക്കപ്പെയാളാണെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഓട്ടോയില്‍ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതില്‍ ഒരാളാണ് കൊല […]

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം

ബെംഗളൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം. കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജു-സവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ഈ അപകടം. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു ശിവാനി. Also Read ; ജഗന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച് പൊലീസ് […]

തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് സിനിമാ നടന്‍ ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരയിലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. Also Read ; കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍; കൂടുതലും ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയേല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് […]