October 16, 2025

വിഎസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നീലേശ്വരം, കുമ്പള, ബേക്കല്‍ സ്റ്റേഷനുകളിലാണ് കേസുകള്‍. Also Read; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്‌മദ് കബീര്‍ കുന്നംകുളം […]

ഫോട്ടോ മാറിപ്പോയി, എളുപ്പത്തില്‍ ചീത്തപ്പേര് ഉണ്ടാക്കി തന്ന മനോരമയ്‌ക്കെതിരെ നടന്‍ മണികണ്ഠന്‍ ആചാരി

കഴിഞ്ഞ ദിവസം മനോരമ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ തന്റെ ചിത്രം തെറ്റായി നല്‍കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആചാരി. ‘അനധികൃത സ്വത്ത് സമ്പാദന കേസ് ; നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ മനോരമ നല്‍കിയത്. മനോരമയുടെ മലപ്പുറം എഡിഷനിലാണ് സംഭവമുണ്ടായത്. യഥാര്‍ത്ഥിത്തില്‍ കെ മണികണ്ഠന്റെ ഫോട്ടോയാണ് കൊടുക്കേണ്ടത്. എന്നാല്‍ അതിന് പകരമായിട്ടാണ് മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം […]

പി ശശിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അന്‍വര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ മൂന്നിന് അന്‍വര്‍ നേരിട്ട് ഹാജരാകണമെന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അഡ്വ. വിശ്വന്‍ മുഖേന പി ശശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദശം. വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗത്തിലുമായി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്. തലശ്ശേരി കോടതിയിലും ഇതേ ആവശ്യം ഉന്നയിച്ച് പി ശശി ഹര്‍ജി നല്‍കിയിട്ടുണ്ട്. Also Read; ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു

തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍ ഹൈക്കോടതിയില്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി കേസില്‍ കുടുങ്ങിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ടക്കേസുമായി ഹൈക്കോടതിയില്‍. നഷ്ടപരിഹാരമായി ഒരു കോടിരൂപ വീതം തൃഷ, ഖുഷ്ബു, ചിരഞ്ജീവി എന്നിവര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ‘താന്‍ തമാശരൂപേണ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ മുഴുവന്‍ കാണാതെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ്’ ഹര്‍ജിയിലെ ആരോപണം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തിടെ […]