December 30, 2025

ചെങ്കോട്ട സ്‌ഫോടനം; നടത്താനിരുന്നത് സ്‌ഫോടന പരമ്പര, ആറിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരസംഘം സ്‌ഫോടന പരമ്പര നടപ്പിലാക്കാന്‍ ഘട്ടം ഘട്ടമായുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി ചോദ്യം ചെയ്യലില്‍ സംഘം വെളിപ്പെടുത്തി. ഭീകരസംഘം ഡിസംബര്‍ 6 ന് ദേശീയ തലസ്ഥാന മേഖലയിലെ ആറിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തല്‍. 1992ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമാണിത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരര്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രതികാരം ചെയ്യാനാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ […]

ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ല, നിയമത്തിന് മുന്നില്‍ കൊണ്ടുവരും: നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡല്‍ഹി ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായവരെ ശിക്ഷിക്കും. അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിടവാങ്ങല്‍ കളറായില്ല; പ്രതിപക്ഷം അജന്‍ഡ കീറി, മേയര്‍ ഇറങ്ങിപ്പോയി, തൃശൂര്‍ കോര്‍പ്പറേഷന്‍ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍ ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിംഫുവില്‍ സംസാരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം വൈകീട്ടുണ്ടായ സ്‌ഫോടനം അതീവ […]