മഹാരാഷ്ട്രയില്‍ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ ; പൊതുമരാമത്ത് ഷിൻഡെയ്ക്കും ധനകാര്യം അജിത് പവാറിനും

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. എന്നാല്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ആഭ്യന്തര വകുപ്പിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ തീരുമാന പ്രകാരം മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യും. എന്‍സിപി നേതാവ് അജിത് പവാറിന് ധനകാര്യ ആസൂത്രണ വകുപ്പും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. Also Read ; വെള്ളാപ്പള്ളി […]