January 13, 2026

ശബരിമലയില്‍ സുഖ ദര്‍ശനം, തിരക്കൊഴിയുന്നു; ഇതുവരെ എത്തിയത് 5 ലക്ഷം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശഷബരിമലയില്‍ തിരക്കൊഴിയുന്നു. ഇനി ഭക്തര്‍ക്ക് സുഖമായി അയ്യനെ ദര്‍ശിച്ച് മടങ്ങാം. ഇന്ന് രാവിലെ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ എത്തിയവര്‍ക്കും ഒട്ടും കാത്തുനില്‍പ്പ് ഇല്ലാതെ സുഖദര്‍ശനം ലഭിച്ചു. സ്‌പോട് ബുക്കിങ് 5000 ആയി നിജപ്പെടുത്തിയതാണ് തിരക്ക് കുറയാന്‍ കാരണം. തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും തിരക്ക് നോക്കിയിട്ടാണ് സ്‌പോട് ബുക്കിങിലെ ഇളവ് പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സ്‌പോട് ബുക്കിങില്‍ ഇളവ് വരുത്തിയത്. രാഗം തിയറ്റര്‍ ഉടമയ്ക്ക് നേരെ നടന്നത് ക്വട്ടേഷന്‍ […]

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ കാത്തുനിന്നത് 12 മണിക്കൂര്‍, ഇന്ന് മുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പ ദര്‍ശനത്തിനായി 12 മണിക്കൂറാണ് ഭക്തര്‍ കാത്തുനിന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3957 പേര്‍ ദര്‍ശനം നടത്തി. നാലുമണി മുതല്‍ അഞ്ച് വരെ 3570 പേര്‍ ദര്‍ശനം നടത്തി. അഞ്ചുമണി മുതല്‍ ആറ് വരെ 3570 പേര്‍ ദര്‍ശനം നടത്തി. 1 മിനിറ്റില്‍ പരമാവധി 68 പേരെയാണ് കടത്തിവിടുന്നത്. ഭക്തജനത്തിരക്ക് തുടന്നതുകൊണ്ടുതന്നെ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അവസരം ഒരുക്കുക. തിങ്കളാഴ്ച വരെ […]