December 1, 2025

ധര്‍മ്മസ്ഥല കേസ്: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന

ബെംഗളൂരു: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ ധര്‍മ്മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് സര്‍ക്കാര്‍. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മന്ത്രിസഭയില്‍ ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. Also Read; മിന്നല്‍ പരിശോധന; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചു വരുത്തി. അന്വേഷണം തുടരുന്നതിലെ ഔചിത്യം ആരാഞ്ഞു. അതേസമയം, ഇന്നലത്തെ തെരച്ചിലും വിഫലമായിരുന്നു. മണ്ണ് നീക്കി ജിപിആര്‍ ഉപയോഗിച്ച് […]

അസ്വാഭാവിക മരണങ്ങളുടെ രേഖകളില്ല; ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച

ധര്‍മസ്ഥല: ധര്‍മസ്ഥല കേസില്‍ 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ എന്നീ രേഖകള്‍ നശിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ 23ന് ആണ് രേഖകള്‍ നശിപ്പിച്ചതെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയ മറുപടി. Also Read: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍ കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് എല്ലാം നശിപ്പിച്ചതെന്നാണ് പൊലീസിന്റെ മറുപടി. […]

ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍

ധര്‍മസ്ഥല: പതിനഞ്ചുവയസുകാരിയെ പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ധര്‍മസ്ഥലയില്‍ സംസ്‌കരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി ആക്ഷന്‍ കമ്മിറ്റി അംഗവും ഇച്ചലംപാടി സ്വദേശിയായുമായ ടി ജയന്ത്. Also Read: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് ദൂരൂഹമായൊരു സംസ്‌കാരത്തിന് താന്‍ സാക്ഷിയാണെന്നും തന്റെ അനന്തിരവളുടെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജയന്ത് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും കൂടുതല്‍ ആളുകള്‍ ഇനിയും പരാതി നല്‍കുമെന്നും ജയന്ത് പറഞ്ഞു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍വെച്ച് […]