January 1, 2026

‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി : സിനിമകളുടെ സാമൂഹികമാധ്യമപ്രചാരണം ഏറ്റെടുക്കുന്ന ഡിജിറ്റല്‍ പ്രമോഷന്‍ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കും കടിഞ്ഞാണിടാന്‍ നിബന്ധനകളുമായി സിനിമാനിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. Also Read ;കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, 23-കാരി സൂര്യക്കായി തിരച്ചില്‍ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കേ അക്രെഡിറ്റേഷന്‍ നല്‍കൂ. അസോസിയേഷന്റെ അംഗീകാരമുള്ള ഓണ്‍ലൈന്‍ ചാനലുകളെ മാത്രമേ പ്രമോഷന്‍ പരിപാടികളില്‍ പ്രവേശിപ്പിക്കൂവെന്നും സെക്രട്ടറി ബി. രാകേഷ് ഫെഫ്കയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ലോഗോക്ക് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ വേണം. പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റ് ഉണ്ടായിരിക്കണം. […]