• India

ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫെയ്‌സ്ബുക്ക്് പോസ്റ്റ് ഇട്ടതിനാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അഖില്‍ മാരാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി പണം കൊടുക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജില്‍ ചാക്കോ, കളമശേരി വിടാക്കുഴ എന്നിവര്‍ കോട്ടയത്തും കാണിച്ചാട്ട് വീട്ടില്‍ കെ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം ; സംസ്ഥാനത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ദുരന്തമുഖത്തേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തിരുവനന്തപുരം സിറ്റിയില്‍ നാല്, പാലക്കാട് രണ്ട്, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. Also Read ; ദുരന്തമുഖത്ത് ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാനുള്ള സാധ്യതയില്ലെന്ന് സൈന്യം ദുരിതാശ്വാസ നിധിക്കെതിരെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ 194 പോസ്റ്റുകളാണ് […]