ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫെയ്‌സ്ബുക്ക്് പോസ്റ്റ് ഇട്ടതിനാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അഖില്‍ മാരാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി പണം കൊടുക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജില്‍ ചാക്കോ, കളമശേരി വിടാക്കുഴ എന്നിവര്‍ കോട്ടയത്തും കാണിച്ചാട്ട് വീട്ടില്‍ കെ […]

PSC പരീക്ഷയില്ലാതെ ദുരന്ത നിവാരണ അതോറിറ്റിയില്‍ ജോലി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇപ്പോള്‍ ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷാ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിംഗ് സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൊത്തം 7 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://cmd.kerala.gov.in/  ഇല്‍ 2024 ജൂലൈ 17 മുതല്‍ 2024 ജൂലൈ 31 […]