November 21, 2024

പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷത്തില്‍ ഏത് സമയത്തും പെയ്യാവുന്ന മഴ, ഉയര്‍ന്ന ജനസാന്ദ്രത, കാലാവസ്ഥ, വനമേഖലയുടെ സാന്നിധ്യം എന്നിവയാണ് കാരണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കാരണം മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിലാണ് മന്ത്രിയുടെ മറുപടി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. […]

അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ യുവതി മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു.താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ 26 വയസുള്ള വള്ളി കെ ആണ് മരിച്ചത്.വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി.അവശതക കാരണം ഇന്ന് പുലര്‍ച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെയാണ് വള്ളി മരിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന മാരകരോഗം

തൃശൂര്‍: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായി 25 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് സി രോഗമാണ് ഇയാള്‍ക്ക്. രോഗം പകര്‍ത്തുന്നതിനായി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും മറ്റ് തടവുകാരെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഗുണ്ട മരട് അനീഷിനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് ദേഹമാസകലം ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതെന്നാണ് നിഗമനം. അഷ്റഫിനെ എത്രയും വേഗം അതിസുരക്ഷാ ജയിലിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് […]

തിരുവനന്തപുരത്ത് അപൂര്‍വ ജന്തുജന്യരോഗം; അച്ഛനും മകനും ചികിത്സയില്‍, പാല്‍ കഴിക്കുന്നവര്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപൂര്‍വരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് ബാധിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. Also Read; ‘ബാലഭാസ്‌കര്‍ വയലിനകത്ത് സ്വര്‍ണം കടത്തി’ ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിച്ചിരുന്നു; ബാലഭാസ്‌കറിന്റെ മരണവും കേസുമായ ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സഹോദരി പ്രിയ 2019 ലും ഈ വര്‍ഷം ജൂലായിലും ഈ രോഗം കേരളത്തില്‍ കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ബാക്ടീരിയ […]