ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ
പാലക്കാട്: ദീപാവലി തിരക്ക് പ്രമാണിച്ച് കേരളത്തിലൂടെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ. വെള്ളിയാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളിലേക്കാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. വെള്ളിയാഴ്ച എറണാകുളത്തുനിന്ന് ജാര്‍ഖണ്ഡിലെ ധന്‍ബാദിലേക്കാണ് സര്‍വീസ്. ശനിയാഴ്ച നാഗര്‍കോവിലില്‍നിന്ന് മംഗളൂരു ജങ്ഷനിലേക്കും ഞായറാഴ്ച മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. എറണാകുളം-ധന്‍ബാദ് അണ്‍റിസര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിന്‍(06077) വെള്ളിയാഴ്ച രാത്രി 11: 55 നാണ് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക. ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ ധന്‍ബാദിലെത്തും. ആലുവ-12: 23 എഎം, […]