മൃതദേഹങ്ങള്‍ അനാഥമാകില്ല; ജനിതക പരിശോധന നടത്തും
തുടര്‍ച്ചയായ അഞ്ചാംനാളും ദുരന്തമുഖത്ത് തിരച്ചില്‍ തുടരുകയാണ്. അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലതും ആരുടേതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. എങ്കിലും ഒരു ദേഹവും അനാഥമാകില്ലെന്നും ജനിതക പരിശോധനാ നടപടികള്‍ തുടരുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തത്തില്‍ ഇതുവരെ 320ലധികം പേര്‍ മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവര്‍ 210 ആണ്. ഇതില്‍ 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളുമാണുള്ളത്. ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 146 ആണ്. കൂടാതെ 134 ശരീരഭാഗങ്ങളും കണ്ടെത്തി. ഇവ ആരുടേതാണെന്ന് അറിയാനുള്ള ജനിതക പരിശോധനയാണ് […]