December 22, 2025

പന്തീരാങ്കാവ് കേസ് : യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസില്‍ യുവതി ഗാര്‍ഹിക പീഡനം നേരിട്ടതായി ഡോക്ടറുടെ നിര്‍ണായക മൊഴി.ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതി മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സ്‌കാനിങ് നടത്താന്‍ നിര്‍ദേശിച്ചിരുന്നെന്നും പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. Also Read ; അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു; കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് അതേസമയം കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. […]

നവവധു ഗാര്‍ഹികപീഡനത്തിനിരയായ കേസ്; സിങ്കപ്പൂരിലാണെന്ന് രാഹുല്‍, ബ്ലൂ കോര്‍ണര്‍ നോട്ടീസയക്കാന്‍ പോലീസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധു ഗാര്‍ഹികപീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ രാഹുല്‍ പി. ഗോപാലിനായി പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുമ്പോള്‍, താന്‍ വിദേശത്തേക്ക് കടന്നെന്ന വെളിപ്പെടുത്തലുമായി രാഹുല്‍. വിദേശത്തേക്കുകടന്നെന്ന സംശയത്തെത്തുടര്‍ന്നാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന് അപേക്ഷ നല്‍കിയത്. പ്രതി വിദേശത്തേക്കുപോയതായി ഇപ്പോഴും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നിരിക്കെയാണ് താന്‍ സിങ്കപ്പൂരിലാണെന്നും തന്റെപേരിലുള്ള സ്ത്രീപീഡനപരാതി കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ‘മാതൃഭൂമി’യോട് പറഞ്ഞത്. ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും വിവാഹിതരായത്. ഞായറാഴ്ച യുവതിയുടെ മാതാപിതാക്കള്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് […]

കോഴിക്കോട് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളിലേക്ക്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ഫറോക് പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ പൂര്‍ത്തിയാക്കും. Also Read ;സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ നവവധുവിന്റെയും കുടുംബത്തിന്റെയും മൊഴി രാത്രിയോടെയാണ് അന്വേഷണ സംഘം […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന.ബസ് മാര്‍ഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോര്‍ത്തേണ്‍ ഐജി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.അതേസമയം രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.രാഹുലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്.രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. Also Read ; പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ അതേസമയം,യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ […]

പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതി രാഹുലിന്റെ അമ്മ. യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി കള്ളം പ്രചരിപ്പിക്കുകയുമാണെന്നാണ് അമ്മയുടെ മൊഴി. മര്‍ദനം നടന്നുവെന്നത് ശരിയാണെന്നും പെണ്‍കുട്ടിയുടെ ഫോണ്‍ ചാറ്റ് പിടികൂടിയതാണ് മര്‍ദനത്തിന് കാരണമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുല്‍ ഇന്നലെ ഉച്ച മുതല്‍ വീട്ടില്‍ ഇല്ല. എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്നും അമ്മ വ്യക്തമാക്കി. സൈബര്‍ സെല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. Also Read ; ജോസിനെ ലാളിച്ച […]

  • 1
  • 2