അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ആലോചന നടക്കുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ താമസിക്കാന്‍ മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. Also Read; നടിയെ ആക്രമിച്ച കേസ്; മെമ്മറികാര്‍ഡ് പരിശോധിച്ചതില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത എന്നിരുന്നാലും വളരെ ചെറുപ്പത്തില്‍ തന്നെ യുഎസില്‍ എത്തിയവരും അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് ജീവിച്ചവരും എന്നാല്‍ […]

ശത്രുക്കള്‍ ഭയക്കും; ഫോക്‌സ് ന്യൂസ് അവതാരകന്‍ പീറ്റ് ഹെഗ്‌സെത് ഇനി ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

വാഷിങ്ടണ്‍: ഫോക്‌സ് ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്‌സെത്തിനെ തന്റെ പ്രതിരോധ സെക്രട്ടറിയായി തെരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗതമായ കീഴ്വഴക്കങ്ങളെ കാറ്റില്‍പ്പറത്തിയാണ് ട്രംപ് പീറ്റിനെ നിയമിച്ചത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്നാണ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്തിയും യുഎസ് ആദ്യ നയത്തിന്റെ ശരിയായ വിശ്വാസിയുമാണ് പീറ്റ്. പീറ്റ് യുഎസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോള്‍ ശത്രുക്കള്‍ ഭയക്കും. നമ്മുടെ സൈന്യം വീണ്ടും […]

ട്രംപിന്റെ വരവോടെ മസ്‌കിന്റെ ടെസ്ലയുടെ വിപണിമൂല്യം വര്‍ധിച്ചു ; ഒരുലക്ഷം കോടി ഡോളര്‍ കടന്നു

മുംബൈ: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനിയുടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടന്നു. അതായത് ഏകദേശം 84 ലക്ഷം കോടി രൂപ. മൂന്നുദിവസത്തിനിടെ 29 ശതമാനം വരെയാണ് വര്‍ധന. 2022 ഏപ്രിലിനുശേഷം ആദ്യമായാണ് ടെസ്ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടക്കുന്നത്. Also Read ; പോലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താസമ്മേളനം; എല്‍എഡിഎഫ് […]

ട്രംപിനെ കണ്ട് സ്വര്‍ണം വിരണ്ടു; ഇന്ന് പവന് കുറഞ്ഞത് 1320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1320 രൂപ കുറഞ്ഞതിനാല്‍ 57,600 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5930 രൂപയാണ്. നവംബര്‍ ഒന്നാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. നവംബര്‍ ആറിന് മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി. ഒക്ടോബര്‍ […]

അമേരിക്കയില്‍ വീണ്ടും ട്രംപ് ; ‘ഇനി അമേരിക്കയുടെ സുവര്‍ണ കാലം’, ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

അമേരിക്കയില്‍ വീണ്ടും ട്രംപിസം.അമേരിക്കയുടെ 47ാമത് പ്രസിഡമന്റായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ തന്നോടൊപ്പം നിന്ന അമേരിക്കയിലെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. Also Read ; സ്വതന്ത്രന് നിക്ഷേപ തുക 5000, പക്ഷേ വോട്ടര്‍ പട്ടിക ലഭിക്കാന്‍ 25,000 കൊടുക്കണം തിങ്ങി നിറഞ്ഞ വേദിയില്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ […]

ഡൊണാള്‍ഡ് ട്രംപ് – കമല ഹാരിസ് പോരാട്ടം ; ആരാകും അടുത്ത പ്രസിഡന്റ്, വിധിയെഴുതാന്‍ അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്

ന്യൂയോര്‍ക്ക്: ആരാകും അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റ് എന്ന് തെരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെയാണ് അമേരിക്കയില്‍ പോളിങ് ആരംഭിക്കുക. വീറും വാശിയുമേറിയ ഡൊണാള്‍ഡ് ട്രംപ് കമല ഹാരിസ് പോരാട്ടത്തിനൊടുവില്‍ ജനങ്ങള്‍ ഇന്ന് വിധിയെഴുതും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാനഘട്ടത്തില്‍ ഇരു നേതാക്കളും ഇടവേളകളില്ലാതെയാണ് വേട്ടഭ്യര്‍ത്ഥിച്ചത്. അതുകൊണ്ട് തന്നെ ആരായിരിക്കും അടുത്ത പ്രസിഡന്റ് എന്നത് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട […]

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിന് നേരെ ആക്രമണ ശ്രമമുണ്ടായത്. മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കുന്നതിന് മുമ്പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. അതേസമയം, താന്‍ സുരക്ഷിതനാണെന്നും ആര്‍ക്കും അപായമില്ലെന്നും ട്രംപ് വ്യക്തമാക്കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സീക്രറ്റ് സര്‍വീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി റൗത്തിന്റെ […]