ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും; ഇന്നലെ കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു

ബെംഗ്‌ളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന ഉരുള്‍പൊട്ടലില്‍ കാണാതായ അര്‍ജുനടക്കമുള്ളവരെ കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാര്‍ ഒരാഴ്ച കൂടി നീട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലില്‍ പങ്കുചേരും. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തും. ഗംഗാവലിപ്പുഴയില്‍ നിന്ന് ഇന്നലെ കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്എല്‍ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്റെ […]

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; കണ്ടെത്തിയത് കൂളിംഗ് ഫാനും വളയവും

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുന്നു. തെരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനും അതിന് ചുറ്റമുള്ള വളയവുമാണ് കണ്ടെത്തിയത്. സൈന്യം മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍ നടത്തിയ പരിശോധനയിലാണ് ഫാന്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേത് ആണോ എന്നത് ഉറപ്പിച്ചിട്ടില്ല. Also Read; ജോലി സമ്മര്‍ദ്ദം മൂലം വിഷാദരോഗം: […]