നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം,14 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍
തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരുമരണം അടക്കം 14 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകടം നടന്നയുടന്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ പുരികത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയശേഷം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് […]