സംസ്ഥാനത്ത് ലൈസന്‍സിനും പ്രൊബേഷണറി പീരിയഡ് ; അപകടരഹിതമായി വാഹനം ഓടിച്ചാല്‍ മാത്രം യഥാര്‍ത്ഥ ലൈസന്‍സ്
സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരം വരുന്നു. ഡ്രൈവിങ് ടെസ്റ്റ് ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതി മാറ്റം വരുത്താനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന. അതായത് ആദ്യം പ്രൊബേഷണറി ലൈസന്‍സാകും ഇനി നല്‍കുക. Also Read ; അമേരിക്കയിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഈ പ്രൊബേഷന്റെ കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. […]