November 21, 2024

കേരള ചരിത്രത്തിലാദ്യമായി, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ

പാലക്കാട്: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ. ചിറ്റൂര്‍ ജോയിന്റ് ആര്‍ടിഒ ബൃദ്ധ സനിലാണ് ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. Also Read ; പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു ബസും ലോറിയുമുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെങ്കിലും ഇതുവരെയും പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഹെവി വെഹിക്കിള്‍ ടെസ്റ്റ് നടത്തിയിരുന്നത്. ഇതിനൊരു മാറ്റമാണ് ബൃദ്ധയിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം ഇത്തരമൊരു ഉത്തരവാദിത്വം ഡ്യൂട്ടിയുടെ ഭാഗമായതിനാല്‍ ആശ്ചര്യമൊന്നും […]

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണം: പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് പരിഷ്‌ക്കരണത്തില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി ഗതാഗത വകുപ്പ്. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്ന് നേരത്തെ ഇറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്‌കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്. Also Read ; താനൂര്‍ കസ്റ്റഡികൊലപാതകം : പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു ഇതുപ്രകാരം പുതിയ സര്‍ക്കുലറില്‍ പ്രതിദിന ടെസ്റ്റുകളുടെ […]

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍, ടെസ്റ്റ് തടയുമെന്ന് സി ഐ ടി യു യൂണിയന്‍

തിരുവനന്തപുരം: നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയുമെന്ന് സി ഐ ടി യു യൂണിയന്‍. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. പരമ്പരാഗത ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം ഉടച്ചുവാര്‍ത്ത് മെയ് 2 മുതല്‍ പരിഷ്‌കരിച്ച രീതി നടപ്പിലാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. പരിഷ്‌കാരം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മന്ത്രി ഇളവുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള ഇളവുകള്‍ സര്‍ക്കുലറായി ഇറങ്ങാത്തതാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പത്തിന് കാരണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ […]