ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. ഇനി ബില്ലുകള്‍ പിടിച്ചുവെക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി പറഞ്ഞു. Also Read; പാലക്കാട് ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ല. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്. അതേസമയം, സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശച്ച് കേരള ഗവര്‍ണര്‍ […]

രാഷ്ട്രപതി ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി. ബില്ലിന്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കി. ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചു. ലോക്സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, […]

ഡല്‍ഹി വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. അതിനിടെ, യമുനയില്‍ വിഷം കലക്കിയെന്ന പ്രയോഗത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഹരിയാന പോലീസ് കേസെടുത്തിട്ടുണ്ട്. Also Read; സ്വര്‍ണ വില പറക്കുന്നു; കാരണം ഇതാണ്… 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 13,766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 3,000 […]

ബജറ്റ് സമ്മേളനത്തിന് തുടക്കം: മോദി സര്‍ക്കാര്‍ മൂന്ന് മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെും സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.. 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. മധ്യവര്‍ഗ്ഗത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കി. വന്ദേ ഭാരത് റെയില്‍വേ രാജ്യത്തിന്റെ […]

പാടത്ത് പണിയെടുത്താല്‍ മാത്രം പോരാ, കാര്‍ഷിക മേഖലയിലെ അധികാര തലത്തിലേക്ക് സ്ത്രീകളുടെ ഉയര്‍ച്ച അനിവാര്യമാണ്: ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: കാര്‍ഷിക ഭക്ഷ്യ സംവിധാനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും പ്രസിഡന്റ് ദ്രൗപതി മുര്‍മു. കാര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളതെന്നും മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ ലിംഗ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ദ്രൗപതി മുര്‍മു. ജെന്‍ഡര്‍ ഇംപാക്ട് പ്ലാറ്റ്‌ഫോമും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) കണ്‍സോര്‍ഷ്യം ഓഫ് ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍സും(സിജിഐഎആര്‍) സംയുക്തമായാണ് നാലു ദിവസത്തെ […]