December 1, 2025

സരിനെ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട, ഞങ്ങള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും : എ കെ ബാലന്‍

പാലക്കാട്: പാലക്കാട്ടേത് വടകര ഡീലിന്റെ തുടര്‍ച്ചയെന്ന് സിപിഐഎം. എസ്ഡിപിഐയുടേയും ജമാ അത്തെയുടേയും സഹായം വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വീകരിച്ചാണ് യുഡിഎഫ് വിജയിച്ചതെന്നും അതിന്റെ ഭാഗമായാണ് വിജയ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് എസ്ഡിപിഐ പതാക ഉയര്‍ത്തി വിജയാഹ്ലാദം നടത്തിയതെന്നും സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലന്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍എസ്എസ് നേതാവ് യുഡിഎഫില്‍ നിന്നുകൊണ്ട് ആര്‍എസ്എസില്‍ നിന്നും വിടപറയാതെ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസും യുഡിഎഫും തമ്മിലുള്ള പാലത്തിന്റെ ആളാണ് സന്ദീപ് വാര്യര്‍ എന്നും എ കെ ബാലന്‍ ആരോപിച്ചു. […]

പാലക്കാട്ടെ കോട്ട കാത്ത് രാഹുല്‍ ; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഇത്തവണ പാലക്കാട്ടെ കോട്ട കാത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. Also Read ; ‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ […]

പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട് വിധിയെഴുതുമ്പോള്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് ആണ് മണ്ഡലത്തില്‍ നിന്നും രേഖപ്പെടുത്തിയത്.ഭൂരിഭാഗം പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വോട്ടെടുപ്പില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് […]