November 21, 2024

യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ്

പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് എക്സൈസ് വിഭാഗം.യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. Also Read ;കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തുന്നുവെന്നും അതിനാല്‍ തന്നെ […]

തീവണ്ടി ശുചിമുറിയില്‍ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പിടിച്ചെടുത്തത് പാറശ്ശാല റെയില്‍വേ പോലീസ്

പാറശ്ശാല: തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയില്‍നിന്നാണ് ഇത്രയും കഞ്ചാവ് കണ്ടെത്തിയത്. Also Read ;1.30 കോടിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍ ശുചിമുറിക്കുള്ളിലെ പ്ലൈവുഡ് ഇളക്കിമാറ്റി, അതിനുള്ളില്‍ കഞ്ചാവ് അടുക്കിയ ശേഷം സ്‌ക്രൂ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ സ്‌ക്രൂ പൂര്‍ണ്ണമായും ഉറപ്പിക്കാത്തതിനാല്‍ പ്ലൈവുഡ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് 16 […]

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല; ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)യുടേതാണ് ഈ നടപടി. സോനിപത്തില്‍ നടന്ന ട്രയല്‍സിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്ക്കെതിരേ ഏജന്‍സി നടപടി സ്വീകരിച്ചത്. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയല്‍സ് നടന്ന സ്പോര്‍ട്സ് അതോറിറ്റി കേന്ദ്രത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു. പുനിയയുടെ പരിശോധനാസാംപിളുകള്‍ ശേഖരിക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ശ്രമിച്ചുവെങ്കിലും പുനിയ തയ്യാറായില്ല. Also Read ;ഡോക്ടര്‍ എഴുതിയ […]

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂര്‍ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് […]

മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പിടിയിലായത്. ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വെച്ച മുന്‍ ഭാര്യയുടെ കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പോലീസിനെ കൊണ്ടു പിടിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി ചീരാല്‍ സ്വദേശി മോന്‍സി എന്നയാള്‍ക്ക് 10,000 രൂപ നല്‍കി. മോന്‍സിയെ പോലീസ് അറസ്റ്റ് ചെയ്തതിലൂടെയാണ് യുവാവിന്റെ കള്ളക്കളി പുറത്തായത്. Also Read ; ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറികടന്ന് കേന്ദ്രാനുമതി വില്‍പനയ്ക്കായി ഒഎല്‍എക്സിലിട്ട കാര്‍ […]

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വിമുക്തഭടനെ മര്‍ദിച്ചു കൊന്നു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരംന്മ പൂജപ്പുരയില്‍ ബാറിന് സമീപമുണ്ടായ തര്‍ക്കത്തില്‍ വിമുക്തഭടനെ ആറംഗസംഘം മര്‍ദ്ദിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപ് ആണ് കൊല്ലപ്പെട്ടത്.54 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 11ന് പൂജപ്പുരയിലെ ബാറിനു സമീപമായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആറംഗസംഘം ഇയാളെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് തലയിടിച്ച് വീണ് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പരുക്കേറ്റനിലയില്‍ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. Also Read; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എ സമ്പത്തിനെ നീക്കി സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് […]

തിരൂരില്‍ ഒരാളെ വെട്ടിക്കൊന്നു, ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സൂചന

തിരൂര്‍: പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ഒരാളെ വെട്ടിക്കൊന്നു. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍. പടിഞ്ഞാറെക്കര സ്വദേശി കൊമ്പന്‍ തറയില്‍ സ്വാലിഹാണ് വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്ത് നേരത്തെയും ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. പകയോടെയുള്ള പെരുമാറ്റം ഭയന്ന് നാട്ടുകാര്‍ ലഹരിക്കടത്ത് സംഘങ്ങളുടെ തര്‍ക്കം ശ്രദ്ധിക്കാറില്ല. Also Read; ഓസ്ട്രിയയിലേക്കും ജര്‍മ്മനിയിലേക്കും നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ പോലീസിന് ഇത് സംബന്ധിച്ച സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍, […]

മയക്കുമരുന്നുപയോഗിച്ച് കറങ്ങിനടന്നാലും ഇനി പിടിവീഴും, പുതിയ സംവിധാനവുമായി പോലീസ്

മദ്യപിച്ച് വാഹനമോടിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് സഞ്ചരിച്ചാലും ഇനി പിടിവീഴും. ഇവരെ പൂട്ടാനായി ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന നഗരത്തില്‍ നടത്തിയ പരിശോധനയില്‍ പലരും കുടുങ്ങി. ബ്രീത്ത് അനലൈസറിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നത്. എന്നാല്‍ ലഹരി മരുന്നുപയോഗിക്കുന്നവരെ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കില്ല. സംശയമുണ്ടെങ്കില്‍ ഒരാളെ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി ഫലം ലഭിക്കുന്നത് വരെ കാത്തിരിക്കണം. പുതിയ യന്ത്രം വരുന്നതിലൂടെ ഇതിനുള്ള പരിഹാരമാവുകയാണ് സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ […]