September 8, 2024

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട ; കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച 270 ക്യാപ്‌സൂളുകളിലായി 6 കിലോ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 6 കിലോ കൊക്കെയ്‌നുമായി ഒരാള്‍ അറസ്റ്റില്‍. ജര്‍മന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് പിടിയിലായത്. ദോഹയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ വന്നത്. കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 270 ക്യാപ്‌സൂളുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 100 കോടി രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്നാണ് വിവരം. സിബിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെ വില്‍പ്പന ; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടേയും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളുടേയും വില്‍പ്പന നടത്തിയ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകളും പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുമ്പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പോലീസ് പിടികൂടിയിരുന്നു. Also Read ; കാലവര്‍ഷം കേരളത്തില്‍ എത്തി ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപക മഴ ഇറക്കുമതി ചെയ്ത മരുന്നുകളാണ് ഷോറൂമിലൂടെ വിദഗ്ധ നിര്‍ദ്ദേശമില്ലാതെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ […]