പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: തിയേറ്ററുകളില്‍ ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും ഒടിടിയില്‍ വരുന്നതിന് മുമ്പ് തന്നെ മൊബൈല്‍ ഫോണ്‍ വഴി വ്യാജ പതിപ്പ് പ്രചരിക്കാറുണ്ട്. ഇത്തരത്തില്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി.മധുര സ്വദേശി ജെബ് സ്റ്റീഫന്‍ രാജിനെയാണ് കാക്കനാട് സൈബര്‍ പൊലീസ്് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററില്‍ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. Also Read ; നീതി ആയോഗിനെ കൊണ്ട് ഒരു പ്രയോജനവുമില്ല : മമത ബാനര്‍ജി , കേന്ദ്ര […]