September 8, 2024

മുണ്ടക്കൈയിലെ കുട്ടികള്‍ക്ക് ഇന്ന് മേപ്പാടിയില്‍ പ്രവേശനോത്സവം ; കുട്ടികളുടെ വിദ്യഭ്യാസത്തിന് ഒരു കുറവും വരുത്തില്ല – വി ശിവന്‍കുട്ടി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുണ്ടക്കൈയിലേയും വെള്ളാര്‍മലയിലേയും കുട്ടികള്‍ക്കായുളള പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രതികരണം. 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയിലാണ് നടക്കുന്നത്. മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളിലാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്. Also Read ; ഇപിക്കെതിരെ പി ജയരാജന്‍ ; വൈദേകം റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു താത്കാലികമായി അഡീഷണല്‍ ക്ലാസുകള്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പഠന സാമഗ്രികള്‍ നല്‍കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി […]

എട്ടാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല ; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം, അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക്

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ ഇനി മുതല്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്.എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. Also Read ; പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ വിനേഷ് […]

ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല, 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മേപ്പാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളില്‍ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിനു […]

ആദ്യ സപ്ലിമെന്ററി പ്ലസ് വണ്‍ പ്രവേശനം ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയം. 30,245 വിദ്യാര്‍ഥികളാണ് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അപേക്ഷകര്‍ക്ക് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന പോര്‍ട്ടലായ (https://hscap.kerala.gov.in/) വഴി അലോട്മെന്റ് നില പരിശോധിക്കാം. Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങുന്നു; മലബാറില്‍ സീറ്റില്ലാതെ പതിനായിരങ്ങള്‍

തിരുവനന്തപുരം: മലബാറില്‍ മുക്കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു. Also Read ; കാനഡയിലെ റസ്റ്ററന്റില്‍ ജോലിക്കായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി വിഡിയോ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തില് മൂന്ന് അലോട്ട്‌മെന്റുകള് അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂര്ത്തിയായിട്ടും തീരുമാനമെടുക്കാത്ത സര്ക്കാര്, മലബാര് മേഖലയില് ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്‌മെന്റില് ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളുടെ […]

പ്ലസ് വണ്‍ അലോട്‌മെന്റ് ; നാളെ അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം, ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരിക്കില്ല

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം. പുതുതായി അലോട്‌മെന്റ് ലഭിച്ചവരും രണ്ടാം അലോട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളില്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനത്തിലുളഅള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. Also Read ; ക്ഷേമപെന്‍ഷനില്‍ ആശങ്ക വേണ്ട ; കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ധനമന്ത്രി , വിഷയം ഗൗരവകരമെന്ന് പ്രതിപക്ഷം ഈ വിദ്യാര്‍ഥികള്‍ ഈഘട്ടത്തില്‍ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് […]

കേരള കലാമണ്ഡലം പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി : കേരള കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവര്‍ക്കും 2024 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം ഇളവ് ലഭിക്കും.അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും കലാമണ്ഡലം വെബ്‌സൈറ്റില്‍ നിന്ന് www.kalamandalam.ac.in ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 25 വരെ സ്വീകരിക്കും.അപേക്ഷകള്‍ നിശ്ചിത തിയതിക്കുള്ളില്‍ രജിസ്ട്രാറുടെ പേരില്‍ തപാലില്‍ അയക്കണം.കൂടാതെ അപേക്ഷകര്‍ക്ക് അഭിമുഖപരീക്ഷ ഉണ്ടായിരിക്കുന്നതാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]

അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കണമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കണമെന്ന നിര്‍ദേശവുമായി പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റി. ആദ്യ ഘട്ടത്തില്‍ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നത് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ്്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യത ശുപാര്‍ശ നടപ്പാക്കാന്‍ വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ചട്ടപ്പടി ക്ലസ്റ്റര്‍ യോഗങ്ങള്‍ അധ്യാപകരുടെ അധ്യാപന മികവ് ഉയര്‍ത്തുന്നില്ലെന്ന വിലയിരുത്തലിലാണ് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിയുള്ളത്. അതിനാലാണ് റസിഡന്‍ഷ്യല്‍ […]

യുജിസി-നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളില്‍ നടത്തും. ഓണ്‍ലൈനായി ഒക്ടോബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണിത്. Join with metro post: ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; പിടി വിടാതെ അച്ഛന്‍, വീണ്ടും സിബിഐ വരും ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയും എസ് സി വിഭാഗത്തിലുള്ളവര്‍ക്ക് […]

വെള്ളിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ ഒഴിവാക്കണം, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം; ആവശ്യമുയര്‍ത്തി ന്യൂനപക്ഷ സംഘടനകള്‍

തിരുവനന്തപുരം: ന്യൂനപക്ഷ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍. പുതിയ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങള്‍ ചുമതലയേറ്റതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ നടപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ ഒഴിവാക്കണമെന്നും തട്ടം വിവാദമുള്‍പ്പടെയുള്ളവയില്‍ നിന്ന് ഭരണരംഗത്തുള്ളവര്‍ വിട്ടുനില്‍ക്കണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. Also Read; ഡി എം കെ എം പിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് മലബാറിലെ പ്ലസ്ടു സീറ്റ് പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. വിഷയം പരിശോധിക്കാമെന്ന് മന്ത്രി […]