കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുരുക്കിലായി ഇടുക്കി രൂപത
തൊടുപുഴ: വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായായി നടത്തിയതായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം. ഇത്തവണ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. കുട്ടികളിലും യുവജനങ്ങളിലും ബോധവത്കരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു. കേരളത്തില്‍ ഇപ്പോഴും ലൗജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലുമാണ് വിഷയം എടുത്തതെന്നും കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന […]