വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നു. അടുത്തവര്‍ഷം അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, മുമ്പെങ്ങുമില്ലാത്തവിധം വികസനം സാധ്യമാക്കിയ സര്‍ക്കാര്‍ എന്ന പ്രതിഛായ സൃഷ്ടിക്കലാണ് ലക്ഷ്യം. പദ്ധതികളെല്ലാം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സമയക്രമം നിശ്ചയിച്ച് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. Also Read; പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ പാലാ സബ് ജയിലേക്ക് മാറ്റും ഓരോ മാസവും മുഖ്യമന്ത്രി ഇതിന്റെ പുരോഗതി വിലയിരുത്തും. […]