December 22, 2025

മണിയാര്‍ കരാര്‍ നീട്ടരുതെന്ന് വൈദ്യുതി വകുപ്പ് ; സര്‍ക്കാര്‍ തലത്തില്‍ ഭിന്നത

തിരുവനന്തപുരം: മണിയാര്‍ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലെ ഭിന്നത മറനീക്കി പുറത്ത് വന്നു. കെഎസ്ഇബിയുമായി 30 വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തിലെ ഭിന്നതയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്റെ നിലപാടില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും മന്ത്രി […]

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി ; കെസ്ഇബി ഓഫീസിന് മുന്നില്‍ അരിമാവില്‍ കുളിച്ച് യുവാവിന്റെ വേറിട്ട പ്രതിഷേധം

കൊല്ലം: കെഎസ്ഇബിയുടെ വീഴ്ചയ്‌ക്കെതിരെ വേറിട്ടൊരു പ്രതിഷേധവുമായി യുവാവ്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ചാണ് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ മില്ലുടമയുടെ വേറിട്ട പ്രതിഷേധമുണ്ടായത്.ഇളമ്പള്ളൂര്‍ സ്വദേശി രാജേഷാണ് തിങ്കളാഴ്ച വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നില്‍ മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്. Also Read ; ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി ; ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെ പി നദ്ദ ദോശ മാവ് പാക്കറ്റുകളിലാക്കി രാജേഷ് വില്‍പന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി […]

5615 തസ്തികകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ഇബി ; ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും

തിരുവനന്തപുരം: കെഎസ്ഇബിയില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം.5615 തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്.അതേസമയം മെയ് 31ന് കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തകിടംമറിയും. വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നതാണ് പുതിയ ഉത്തരവ്. Also Read ; പ്ലസ് വണ്‍ സീറ്റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; മലബാറില്‍ സീറ്റ് പ്രതിസന്ധി ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കെഎസ്ഇബി ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പ്രസരണം മുതല്‍ വിതരണം വരെയുള്ള ശൃംഖലയെ താറുമാറാക്കും. ഇപ്പോള്‍ തന്നെ കെഎസ്ഇബിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നാണ് സര്‍വീസ് […]