November 21, 2024

തുടരെ ബൈക്കപകടം; റോഡില്‍ വീഴുന്ന ആനപ്പിണ്ടം മൂന്നാം പാപ്പാന്‍ നീക്കണം : ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍: ദേവസ്വത്തിന്റെ ആനകളെ കൊണ്ടു പോകുമ്പോള്‍ പൊതുനിരത്തുകളില്‍ വീഴുന്ന പിണ്ടം പാപ്പാന്‍ റോഡരികിലേക്ക് നീക്കണമെന്ന് ദേവസ്വം ഭരണ സമിതി. ഇരുചക്രവാഹനങ്ങള്‍ പിണ്ടത്തില്‍ കയറി അപകടത്തില്‍പ്പെടുന്നത് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മാസം 17ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി വിഷയം ചര്‍ച്ച ചെയ്തത്. ആനയെ അനുഗമിക്കുന്ന മൂന്നാം പാപ്പാന്‍ പിണ്ടം റോഡരികിലേക്ക് നീക്കിയിടണമെന്നാണ് ഭരണ സമിതി നിര്‍ദേശം. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററും സൂപ്പര്‍വൈസറും ഇതുസംബന്ധിച്ച് പാപ്പന്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പിണ്ടം നീക്കിയിടാത്തത് […]

ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍; രക്ഷപ്പെട്ട ആശ്വാസത്തില്‍ സുജാതയും കുടുംബവും

ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍. മുണ്ടക്കൈയിലെ ദുരന്തമുഖത്തുനിന്ന് ഓടി രക്ഷപ്പെട്ട സുജാതയും കുടുംബവുമാണ് കാട്ടാനയ്ക്ക് മുമ്പില്‍ മരണത്തെ മുഖാമുഖം കണ്ട് നിന്നത്. Also Read; വയനാടിന് സഹായഹസ്തവുമായി താരങ്ങള്‍ ; 35 ലക്ഷം രൂപ കൈമാറി മമ്മൂട്ടിയും ദുല്‍ഖറും ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കാട്ടിലേക്ക് കുടുബത്തോടെ ഓടിക്കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ പേടിച്ച് കാട്ടിലൂടെ ഓടി. ഓടിയെത്തിപ്പെട്ടതോ കാട്ടാനയുടെ മുമ്പില്‍. ചെകുത്താനും കടലിനുമിടയില്‍ പെട്ടുപോയ അവസ്ഥ. ഈ അവസ്ഥയില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ആനയില്‍ […]

ഈ വനംവകുപ്പ് തനി രാവണനാ, രാവണന്‍!

കോഴിക്കോട് ; സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത വനം വകുപ്പു ജീവനക്കാര്‍ മൂക്കത്തു വിരല്‍വച്ചു ചോദിച്ചു. കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ ഇത്ര കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചു എന്ന്. Also Read ; 6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി 1793 ആനകള്‍ കേരളത്തിലെ വനങ്ങളില്‍ ഉണ്ടെന്നും മുന്‍ കണക്കെടുപ്പിലെ 1920 എന്ന എണ്ണത്തില്‍ നിന്നു നേരിയ കുറവ് മാത്രമാണു വന്നിട്ടുള്ളതെന്നുമുള്ള നിഗമനത്തില്‍ വകുപ്പ് എങ്ങനെ എത്തിപ്പെട്ടു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണു ജീവനക്കാര്‍. വനപാലകരുടെ […]

ട്രെയിന്‍ ഇടിച്ച മുറിവോടെ പാളം മറികടക്കാന്‍ ആന,ശേഷം ഒരൊറ്റ വീഴ്ച; കരളലിയിക്കും ദൃശ്യങ്ങള്‍

ദിസ്പൂര്‍: കാടിന് നടുവിലൂടെയും ആനത്താരകള്‍ക്ക് കുറുകെയും കടന്നുപോകുന്ന ട്രെയിനുകള്‍ പരമാവധി വേഗം കുറച്ചാണ് പോകുന്നതെങ്കിലും ചിലപ്പോള്‍ അപകടങ്ങള്‍ വിചാരിക്കാതെ കടന്നുവരും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. Also Read ; അവധി അപേക്ഷ അനുവദിച്ചില്ല; സ്വയം വിരമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ജൂലൈ പത്തിന് അസമിലെ ജെഗിറോഡ് റെയില്‍വെ സ്റ്റേഷനടുത്ത് നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സില്‍ച്ചറിലേക്ക് പോകുകയായിരുന്ന കഞ്ചന്‍ജംഗ എക്‌സ്പ്രസ് ഇടിച്ച് ആന വീഴുന്നതും, മുറിവേറ്റ ശരീരത്തോടെ എഴുന്നേറ്റ് […]

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീണകാട്ടാന ചരിഞ്ഞു.ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ഈ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിന് ഇടയില്‍ ആണ് ആന ചരിഞ്ഞത്. Also Read ; പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം; നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഈ ആന കിണറ്റില്‍ വീണത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണ് അത്. അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്. ജെസിബി […]

പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര വിളംബരം

തൃശ്ശൂര്‍: സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞതോടെ പൂര ലഹരിയിലേക്ക് കടന്ന് തൃശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. Also Read ; ചെണ്ടകൊണ്ടി പ്രചാരണത്തിന് ഇറങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി; പൂരനഗരിയില്‍ പെണ്‍ പൂരമൊരുക്കി മഹിളാ കോണ്‍ഗ്രസ് രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ശ്രീമൂലസ്ഥാനത്ത് എത്തും വടക്കുംനാഥന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് വലം വച്ച് […]

തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍; പൂരത്തിന് ആനയെ വിടില്ലെന്ന് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍.

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ. വനംവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിൻ്റെ ഡോക്ടർമാരുടെ പരിശോധനയുണ്ടെങ്കിൽ ആനകളെ വിടില്ലെന്നാണ് എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ നിലപാട്. പുതിയ ഉത്തരവിൽ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു. അസോസിയേഷൻ്റെ പക്കൽ അറുപത് ആനകളുണ്ടെന്നും എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കെ എസ് ശ്രീജിത്ത് വ്യക്തമാക്കി. Also Read ; കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ 3712 ക്ലാര്‍ക്ക് ഒഴിവുകള്‍ ; SSC CHSL വിജ്ഞാപനം വന്നു […]

ആനയെഴുന്നള്ളിപ്പ് വിവാദ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്; പുതിയ സര്‍ക്കുലര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് വനം വകുപ്പ് പരറത്തിറക്കിയ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്. ആനകളുടെ എഴുന്നള്ളപ്പുമായി ബന്ധപ്പെട്ട് ഇറക്കിയ നിയന്ത്രണങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും പിന്‍വലിച്ചു. ആനകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.തിരുത്തിയ സര്‍ക്കുലര്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. Also Read ; അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നേരത്തെ വനം […]

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രി പുലര്‍ച്ചെ ഒന്നരയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. Also Read ;‘വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍’; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലിയ വലുപ്പം ഇല്ലാത്ത കിണര്‍ ആയത് കൊണ്ട് തന്നെ […]

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ആനയുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം. Also Read ; പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍ നടക്കാന്‍ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലുകളോ പുറമെ പരിക്കുകളോ ഒന്നും […]