December 1, 2025

മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെച്ചേക്കും

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെച്ചേക്കും. ഇതിനുള്ള അനുമതിയ്ക്കായി ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് വന്‍ ജനരോഷമാണുള്ളത്. കിണറ്റിനുള്ളില്‍ വെച്ചുതന്നെ ആനയെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി കാര്‍ത്തിക് ഉറപ്പുനല്‍കിയിരുന്നു. വയനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘം ഉടന്‍ പ്രദേശത്ത് എത്തും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചായിരിക്കും തുടര്‍നടപടി. Also Read; കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ഇന്‍സ്റ്റ റീലുകള്‍ […]

നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ കരുളായി വനത്തില്‍ ശനിയാഴ്ചയുണ്ടായ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാര തുക നല്‍കുമെന്നും കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം, കാട്ടാന ആക്രമിച്ച സമയത്ത് മണിയുടെ കയ്യില്‍ ഇളയ മകന്‍ മനുകൃഷ്ണ ഉണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരന്‍ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. Also Read; ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു […]

അമര്‍ ഇലാഹിക്ക് കണ്ണീരോടെ വിട നല്‍കി നാട് ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കബറടക്കി

ഇടുക്കി: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു കബറടക്കം. ഇന്നലെ വൈകുന്നേരമാണ് അമര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അമറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ രാവിലെ മരിച്ച അമറിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മേയാന്‍ വിട്ട പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പോയപ്പോളാണ് 22 കാരനായ അമറിനെ കാട്ടാന […]

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; സഹായധനം ഇന്നുതന്നെ നല്‍കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍

കോതമംഗലം: യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരവും ഹൃദയവേദനയുണ്ടാക്കുന്നതുമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഒരു ചെറുപ്പക്കാരന്‍ ദാരുണമായി കൊല്ലപ്പെടുന്നത് ആര്‍ക്കും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ മോണിറ്ററിങ് നടത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ഗഡുക്കളായാണ് സാധാരണ സഹായധനം നല്‍കാറുള്ളതെങ്കിലും എല്‍ദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവന്‍ തുകയും നല്‍കുന്നതിന് നിര്‍ദേശം […]

സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ത്ത് പടയപ്പ; ഒഴിവായത് വന്‍ ദുരന്തം

ഇടുക്കി: മൂന്നാറില്‍ സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനം തകര്‍ത്ത് പടയപ്പ. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ കുതിച്ചെത്തുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സൈലന്റ് വാലി ലൊക്കേഷനായിട്ടുള്ള സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പയുടെ അപ്രതീക്ഷിത വരവ്. വനംവകുപ്പ് ആര്‍ ആര്‍ ടി ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. Join with […]

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ജോലിക്ക് പോകാന്‍ ഇറങ്ങിയ യുവാവിന് ഗുരുതരപരിക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു കാട്ടാന ആക്രമിച്ചത്. Also Read ; കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 14 വയസുക്കാരന്‍ മരിച്ചു വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു ഈ സംഭവം. വീടിന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെവച്ചായിരുന്നു വിജയനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. Join with […]

ഇടുക്കിയില്‍ ഭീതി പരത്തി ആറ് ആനകള്‍ ; വീടിന് പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍

ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതോടെ ഭയന്ന് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവര്‍. ഒരാഴ്ചയിലധികമായി ആറ് ആനകള്‍ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഭീതി പരത്തുന്നത്. Also Read ; മകളോട് മോശമായി പെരുമാറി; 59 കാരന്റെ മൂക്കിടിച്ച് തകര്‍ത്ത് അമ്മ പീരുമേട് ഗ്രാമപഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയാണ് പ്ലാക്കത്തടം. 90 ഓളം കുടുബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ട പ്ലാക്കത്തടത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി കാട്ടാന ശല്യം രൂക്ഷമാണ്. മുന്‍പ് വല്ലപ്പോഴും ഒന്നും […]

  • 1
  • 2