November 30, 2025

ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

കൊച്ചി: ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ റോബോട്ടിക് ആനകളെ വേണോ? വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിനെ സമീപിക്കാം. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന റോബോട്ടിക് ആനകളെ കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ്. Also Read ; കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി കേരള-തമിഴ്നാട് അതിര്‍ത്തിഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീശങ്കരന്‍ കോവിലിലാണ് ഈനിരയിലെ ആദ്യ റോബോട്ടിക് ആനയെ നടയ്ക്കിരുത്തിയത്. ‘ശ്രീ ശിവശങ്കര ഹരിഹരന്‍’ എന്നാണ് പേര്. വലത്താനേ എന്നുപറഞ്ഞ് സ്വച്ചില്‍ അമര്‍ത്തിയാല്‍ റോബോട്ട് ആന വലത്തേക്ക് […]

തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവം; പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനത്തിലേക്ക് അയയ്ക്കുന്നതിന് മുന്‍പേ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നുഎന്നും പരിശോധനകള്‍ നടക്കുന്നതിനിടയില്‍ തന്നെ തണ്ണീര്‍ കൊമ്പന്‍ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നും മന്ത്രി പ്രതികരിച്ചു. ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമായിരിക്കില്ല. ഇന്ന് ബന്ദിപൂരില്‍ വെച്ച് ഏഴ് മണിയോടെയാണ് ആന ചരിഞ്ഞത്. കര്‍ണാടക വനംവകുപ്പാണ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്‍കൊമ്പനെ മയക്കുവെടി വെച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് […]

വയനാട് മാനന്തവാടിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനിറങ്ങിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള ഒറ്റയാനാണെന്നും സംശയമുണ്ട്. ഗോദാവരി കോളനിക്കു സമീപവും കണിയാരം ലക്ഷം വീട് കോളനിക്കു സമീപമുള്ള വയലിലുമാണ് ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുള്ളത്. Also Read; കെ.എസ്. ആർ.ടി. സി : ബിജുപ്രഭാകർ സ്ഥാനമൊഴിഞ്ഞു ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തുകയും ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, മിനി […]

ഇരുട്ടത്ത് ആനയെ കണ്ടില്ല, വിദ്യാര്‍ഥിയെ തൂക്കിയെറിഞ്ഞു, വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. പാക്കം കാരയില്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ വിജയന്‍ – കമലാക്ഷി ദമ്പതികളുടെ മകന്‍ പതിനാലുകാരനായ ശരത്താണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. Also Read ; ജാതി അധിക്ഷേപം; കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപണം ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോളനിയില്‍നിന്ന് […]

കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം; ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്ന് സംശയം

കണ്ണൂര്‍: ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. ഉളിക്കല്‍ ടൗണിന് സമീപം അത്രശേരി ജോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിരവധി പരിക്കുകള്‍ മൃതദേഹത്തില്‍ ഉള്ളതായി എംഎല്‍എ സജി ജോസഫ് പറഞ്ഞു. ആനയിറങ്ങിയ വിവരമറിഞ്ഞ് ഉളിക്കല്‍ ടൗണിലേക്കിറങ്ങിയതായിരുന്നു ജോസ്. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ ഉളിക്കല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. Also Read; ടൈറ്റന്‍ സമുദ്ര പേടക ദുരന്തത്തില്‍ ശേഷിച്ച അവശിഷ്ടങ്ങളും വീണ്ടെടുത്തു ഇന്നലെ രാത്രി മുഴുവന്‍ ചോയിമടയിലെ തോട്ടത്തില്‍ തന്നെ ആന […]