September 8, 2024

കാട്ടാന ആക്രമണം: സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. Also Read ;പ്രവാസി മലയാളികളുടെ സംഗമമായലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി അടിച്ചു വീഴ്ത്തി ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം   […]

കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മുകേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Also Read; വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി ദീര്‍ഘകാലമായി ഡല്‍ഹിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലെ ക്യാമറാമാനാണ്. […]

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ഈ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേര്‍ന്ന് വനം വകുപ് ഇട്ടിരുന്ന ഫെന്‍സിങ് തകര്‍ത്താണ് ആന ജനവാസമേഖലയിലെത്തിയത്. പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയില്‍ നിന്ന് തിരിച്ചുപോയത്. Also Read; പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം കഴിഞ്ഞ ദിവസം തൃശൂരിലെ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞിരുന്നു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി […]

കാട്ടാന ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു. പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായാണ് വനംവകുപ്പിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. Also Read; മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ […]

പന്നിയാറില്‍ റേഷന്‍കട തകര്‍ത്ത് ചക്കക്കൊമ്പന്‍

ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്പന്‍ റേഷന്‍കട തകര്‍ത്തു. ഭിത്തി തകര്‍ത്ത് അരിച്ചാക്കുകള്‍ എടുത്ത് പുറത്തിട്ടിട്ടുണ്ട്. രണ്ട് ചാക്ക് അരിയോളം ആന ഭക്ഷിച്ചെന്നും കടയുടമ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നിര്‍മിച്ച പുതിയ കെട്ടിടമാണ് ആന തകര്‍ത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് തകര്‍ത്ത് ആന അകത്തുകയറുകയും. സമീപമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കൊടിമരം തകര്‍ത്ത് ഫെന്‍സിംഗിന് മുകളിലേക്ക് ഇട്ട ശേഷമാണ് ആന അകത്തുകടക്കുന്നത്. അതിനാല്‍ ചക്കക്കൊമ്പന്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. Also Read ;പൗരത്വ നിയമ ഭേദഗതി […]

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് മരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ഇന്ദിര മരണപ്പെട്ടത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ പ്രതിഷേധം

പുല്പള്ളി: വയനാട്ടില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എല്‍.ഡി.എഫും, യു.ഡി.എഫും ബി.ജെ.പി.യുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിനിടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടില്‍ എത്തിച്ച് മൃതദേഹവുമായി പുല്‍പ്പള്ളി ബസ് സ്റ്റാന്റില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. Also Read ; വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയിരുന്നത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക […]

ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു

മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി പുല്ലാട്ട് കര്‍ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തുനിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്. Also Read; പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ താഴെയിറങ്ങില്ലെന്ന് ദളിത് സ്ത്രീ നേര്‍ച്ചയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ വരുന്നതിനിടയിലായിരുന്നു റോഡിലൂടെ ഭീതി പരത്തി ആന ഓടിയത്. പപ്പാന്മാരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.  

ഭീതിയൊഴിയാതെ മാനന്തവാടി; ആനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇന്നത്തെ തിരച്ചിലും നടക്കുക. ഏറുമാടംകെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും റേഡിയോ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാത്തതും ആനയെ മയക്കുവെടി വെക്കുന്നത് ദീര്‍ഘിപ്പിക്കുകയാണ്. മിഷന്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടി 200 അംഗ ദൗത്യസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 […]

വയനാട് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി ആനയെ ട്രാക്ക് ചെയ്തതായാണ് വനം വകുപ്പ് വ്യക്തമാക്കിയത്. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളതെന്നും ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചിട്ടുണ്ട്. ട്രീ ഹട്ടില്‍ നിന്ന് ബേലൂര്‍ മഖ്നയെ നിരീക്ഷിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്നലെ 13 ടീമുകളുടെ ജാഗ്രതയില്‍ ആന ജനവാസ മേഖലയില്‍ എത്തിയില്ല. 300 മീറ്ററിനുള്ളില്‍ ആനയുടെ സിഗ്‌നല്‍ […]

  • 1
  • 2