ട്രംപിന്റെ വരവോടെ മസ്‌കിന്റെ ടെസ്ലയുടെ വിപണിമൂല്യം വര്‍ധിച്ചു ; ഒരുലക്ഷം കോടി ഡോളര്‍ കടന്നു
മുംബൈ: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനിയുടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടന്നു. അതായത് ഏകദേശം 84 ലക്ഷം കോടി രൂപ. മൂന്നുദിവസത്തിനിടെ 29 ശതമാനം വരെയാണ് വര്‍ധന. 2022 ഏപ്രിലിനുശേഷം ആദ്യമായാണ് ടെസ്ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടക്കുന്നത്. Also Read ; പോലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താസമ്മേളനം; എല്‍എഡിഎഫ് […]